updated on:2018-03-26 07:05 PM
എം.കെ.അഹമ്മദ് പള്ളിക്കരക്ക് സ്മാരകം പണിയണം-മലബാര്‍ കലാ സാംസ്‌കാരിക വേദി

www.utharadesam.com 2018-03-26 07:05 PM,
കാസര്‍കോട്: നിരവധി രചനകളിലൂടെ ശ്രദ്ധേയനായ കവി എം.കെ. അഹമ്മദ് പള്ളിക്കരക്ക് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മലബാര്‍ കലാ സാംസ്‌കാരിക വേദി ജില്ല സമ്മേളനം ആവശ്യപെട്ടു. സ്ഥലം എം.എല്‍.എ, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.
ദിനം പ്രതി വര്‍ധിച്ചു വരുന്ന കഞ്ചാവ് ലോബികളെ അടിച്ചമര്‍ത്താന്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ കലാതിലകം ബെന്‍സീറ ഉദ്ഘടനം ചെയ്തു. പ്രസിഡണ്ട് യൂസഫ് മേല്‍പറമ്പ് അധ്യക്ഷത വഹിച്ചു. ടി.എം.എ കരീം, എ.ബി കുട്ടിയാനം, മസൂദ് ബോവിക്കാനം, അബ്ബാസ് മുതലപ്പാറ, സിദ്ദീഖ് ഒമാന്‍, ശ്രുതി വാരിജാക്ഷന്‍, ശംസുദ്ദീന്‍ കാലിക്കറ്റ്, ഫാറൂഖ് കാസ്മി, റഫീഖ് മണിയങ്ങാനം, ഇ.എം ഇബ്രാഹിം, അബ്ദുല്ല കുണിയ, പി.കെ. മജീദ്, നാരായണന്‍ വടക്കിനിയ, ജാഫര്‍ പേരാല്‍, മജീദ് ആവിയില്‍, നാസര്‍ മാന്യ, ഷെബീര്‍ ഉറുമി, ഉസ്മാന്‍ ഉപ്പള സംസാരിച്ചു. സെക്രട്ടറി എ.എം അബൂബക്കര്‍ സ്വാഗതവും ട്രഷര്‍ നാസര്‍ മുനമ്പം നന്ദിയും പറഞ്ഞു.
വിവിധ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച എ.ബി കുട്ടിയാനം, റഫീഖ് മണിയങ്ങാനം, ഗ്രീഷ്മ, ഇ.എം ഇബ്രാഹിം, ഹരി വടക്കിനിയ എന്നിവരെ കാസര്‍കോട് എസ്.ഐ. പി.അജിത്കുമാര്‍ ആദരിച്ചു
ഭാരവാഹികള്‍: റഫീഖ് മണിയങ്ങാനം (പ്രസി.), സിദ്ദീഖ് ഒമാന്‍, നാസര്‍ മാന്യ, പ്രസീത പനയാല്‍ (വൈ. പ്രസി.), എ.എം അബൂബക്കര്‍ (ജന. സെക്ര.), അസീസ് ട്രന്റ്, ജാഫര്‍ പേരാല്‍, സുരേഷ് പനയാല്‍ (സെക്ര.), നാസര്‍ മുനമ്പം (ട്രഷ.).Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി