updated on:2018-03-28 06:14 PM
ചെമ്പരിക്ക ഖാസിയുടെ മരണം: ജനാധിപത്യ സംവിധാനം അര്‍ത്ഥരഹിതമാവരുത്-വി.എം. സുധീരന്‍

ചെമ്പരിക്ക ഖാസി ആക്ഷന്‍ കമ്മിറ്റിയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരം കെ.പി.സി.സി. മുന്‍ പ്രസിഡണ്ട് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു
www.utharadesam.com 2018-03-28 06:14 PM,
തിരുവനന്തപുരം: ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ചുള്ള കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും സൂക്ഷ്മമായ അന്വേഷണം നടത്തി മരണത്തിന് പിന്നിലെ കൈകളെ പുറത്ത് കൊണ്ടു വരുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ച് ഖാസി ജനകീയ ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. മുന്‍വിധിയോടെയുള്ള അന്വേഷണരീതി മൂലം മരണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും സി.എം. ഉസ്താദിന്റെ മരണത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള തകൃതിയായ ശ്രമമാണ് എല്ലാ അന്വേഷണ ഏജന്‍സികളില്‍ നിന്നുമുണ്ടായിരുന്നതെന്നും ആക്ഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. ഇന്റര്‍ഗ്രേറ്റീവ് ഓഫീസര്‍ അല്ലെങ്കില്‍ എന്‍.ഐ.എ.യെ അന്വേഷണ ചുമതല ഏല്‍പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം എന്നും അവശ്യപ്പെട്ടു.
ജനാധിപത്യ സംവിധാനം അര്‍ത്ഥരഹിതമാകരുതെന്നും കൊലയാളികളെ സമൂഹത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും സമരം ഉദ്ഘാടനം ചെയ്ത് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് വി.എം. സുധീരന്‍ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി സാമൂഹിക-സാംസ്‌കാരിക-മത നേതാക്കളടക്കം 300 ഓളം പേര്‍ സെക്രട്ടേറിയറ്റ് ധര്‍ണ്ണയില്‍ സംബന്ധിച്ചു.
ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷനായ ധര്‍ണ്ണയില്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, പി.ബി. അബ്ദുല്‍ റസാക്ക്, സുഹൈബ് മൗലവി, സി.എച്ച്. കുഞ്ഞമ്പു, റഷീദ് ബീമാപള്ളി, വര്‍ക്കല രാജ്, ബുഖാരി മന്നാനി, സഹീര്‍ മൗലവി, സഫീര്‍ മന്നാനി, ആര്‍. അജയന്‍, കരമന മാഹിന്‍, സക്കീര്‍ നേമം, മാഹിന്‍ അബൂബക്കര്‍, നിഷാം കണ്ടത്തില്‍, മേരി സുരേന്ദ്രനാഥ്, സാബിര്‍, ഹസന്‍ ആലങ്കോട്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, മുഹമ്മദ് റാഷി, അഷ്‌റഫ് ബീമാപ്പള്ളി, ഹസന്‍ മന്നാനി, എസ്.എ. ഷാജഹാന്‍, സിയാദ് ഓച്ചിറ, അഹമ്മദ് അര്‍ഷാദി, ഷഹീന്‍ ഷാ, ഇ. അബ്ദുല്ലകുഞ്ഞ്, യൂനിസ് തളങ്കര, ഉബൈദുള്ള കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. ധര്‍ണ്ണാ സമരത്തിന് അബൂബക്കര്‍ ഉദുമ, ഷാഫി, അബ്ദുല്ലകുട്ടി ചെമ്പരിക്ക, മുഹമ്മദ് ഷാഫി, താജുദ്ദീന്‍ പടിഞ്ഞാര്‍, മൊയ്തീന്‍ കുഞ്ഞി കോളിയടുക്കം, മുസ്തഫ സര്‍ദാര്‍, താജുദ്ദീന്‍ ചെമ്പരിക്ക, ഷെരീഫ് ചെമ്പരിക്ക, സലിം ദേളി, കാസര്‍കോട് മലബാര്‍ ഇസ്ലാമിക് കോളേജിലെ വിദ്യാര്‍ത്ഥികളും നാട്ടുകാരും കുടുംബക്കാരും സമരത്തിന് നേതൃത്വം നല്‍കി.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി