updated on:2018-03-28 06:33 PM
മനുഷ്യനന്മ നിലനിര്‍ത്താന്‍ പുസ്തകങ്ങള്‍ അനിവാര്യം -പി.സുരേന്ദ്രന്‍

www.utharadesam.com 2018-03-28 06:33 PM,
ബദിയടുക്ക:നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി 'ഉറവ്' പുസ്തക കിറ്റിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.
ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എസ്. ശങ്കരനാരായണ ഭട്ടിന് സ്വാഗത സംഘം ചെയര്‍മാന്‍ ഷാഫി ചൂരിപ്പള്ളയും സാമൂഹ്യ സേവനത്തിലൂടെ മാതൃകയായ ആവണി രത്‌നാകരന് പത്മനാഭന്‍ ബ്ലാത്തൂരും അനുമോദനം നല്‍കി.
സാഹിത്യ ശില്പശാലയില്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസെടുത്തു. നികുല്‍ കൊപ്പല്‍ നാടന്‍ പാട്ടും രത്‌നാകരന്‍ കരിവെള്ളൂരും സംഘവും ഓട്ടന്‍ തുള്ളലും അവതരിപ്പിച്ചു. വിവിധ സാഹിത്യ വിഭാഗങ്ങളിലെ പത്തു പുസ്തകങ്ങളാണ് പുസ്തക കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാധാകൃഷ്ണന്‍ ഉളിയത്തടുക്ക മുഖ്യപ്രഭാഷണം നടത്തി. ഉറവ് വിശദീകരണം വി.ഇ. ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. മുഹമ്മദ് അഷ്‌റഫ്, സുരേഖ ബി., കെ. ശ്യാംഭട്ട്, സുശീല കെ, പത്മനാഭന്‍ ബ്ലാത്തൂര്‍, വി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി