updated on:2018-03-28 06:46 PM
പാലാ ഭാസ്‌കരന്‍ ഭാഗവതര്‍ സ്മാരക സംഗീത പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞന്‍ കാസര്‍കോട് സദാശിവാചാര്യയ്ക്ക്

www.utharadesam.com 2018-03-28 06:46 PM,
നീലേശ്വരം: ഏപ്രില്‍ എട്ടിന് നീലേശ്വരം തളിയില്‍ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന പ്രഥമ സാരസ്വതം സംഗീതാരാധനയോടനുബന്ധിച്ചുള്ള പാലാ ഭാസ്‌കരന്‍ ഭാഗവതര്‍ സ്മാരക സംഗീത പുരസ്‌കാരം കര്‍ണാടക സംഗീതജ്ഞന്‍ കാസര്‍കോട് സദാശിവാചാര്യയ്ക്ക്.
സംഗീതാരാധനയുടെ സമാപനത്തില്‍ എട്ടിന് വൈകിട്ട് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്നു സംഗീതോല്‍സവ സംഘാടക സമിതി ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, ജനറല്‍ കണ്‍വീനര്‍ വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രസമീപം 1976ല്‍ പുരന്ദരദാസ സംഗീത കലാമന്ദിരം സ്ഥാപിച്ച ഇദ്ദേഹത്തിന് നൂറു കണക്കിന് ശിഷ്യന്മാരുണ്ട്.
വിദ്വാന്‍ വെങ്കട്ടരമണ ഭാഗവതര്‍, നെല്ലായി ടി.വി. കൃഷ്ണമൂര്‍ത്തി എന്നിവരില്‍ നിന്നാണു സംഗീതം അഭ്യസിച്ചത്. കാസര്‍കോട്ട് വര്‍ഷം തോറും വെങ്കട്ടരമണ സംഗീതാരാധന നടത്തി വരുന്നു.
കാഞ്ഞങ്ങാട്ടെ ത്യാഗരാജ പുരന്ദരദാസ സംഗീതാരാധനയിലും സജീവ സാന്നിധ്യമാണ്. കര്‍ണാടക കലാശ്രീ ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നല്‍കി കര്‍ണാടക സംഗീത അക്കാദമിയും കാഞ്ചി കാമകോടി പീഠവും ആദരിച്ചിട്ടുണ്ട്. വര്‍ണം, തില്ലാന, കൃതികള്‍ എന്നീ വിഭാഗങ്ങളില്‍ 70 ഓളം കൃതികളും രചിച്ചു. വായ്പ്പാട്ടിലും വയലിനിലും മകന്‍ പിതാവിന്റെ പാതയിലുണ്ട്.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി