updated on:2018-03-29 06:17 PM
മയക്കുമരുന്ന് ബോധവല്‍ക്കരണം വീടുകളില്‍ നിന്ന് തുടങ്ങണം -എസ്.ഐ. അജിത്കുമാര്‍

www.utharadesam.com 2018-03-29 06:17 PM,
ചൗക്കി: നാടിന്റെ വിപത്തായി മാറിയ മയക്കുമരുന്ന് ഉപയോഗത്തിനെതിരായുള്ള ബോധവല്‍ക്കരണം സ്വന്തം വീട്ടില്‍ നിന്ന് തന്നെ തുടങ്ങാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്.ഐ പി. അജിത്കുമാര്‍ പറഞ്ഞു. ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്ററി (സി.വൈ.സി.സി) ന്റെയും നെഹ്‌റു യുവകേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ ചൗക്കിയില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.വൈ.സി.സി രക്ഷാധികാരി അസീസ് കടപ്പുറം അധ്യക്ഷത വഹിച്ചു.
സി.എം.എ. ജലീല്‍, നാം ഹനീഫ്, ഇരിട്ടി മുഹമ്മദ്, കെ. കുഞ്ഞിരാമന്‍, എസ്.എച്ച്. ഹമീദ്, ഹനീഫ് കടപ്പുറം, ഖാദര്‍ കരിപ്പൊടി, ബദ്‌റുദ്ദീന്‍ കറന്തക്കാട്, പി.എം. അഹ്മദ്, മൊയ്തീന്‍ കുന്നില്‍, ഹമീദ് പടിഞ്ഞാര്‍ സംസാരിച്ചു. സാദിഖ് കടപ്പുറം സ്വാഗതവും ആരിഫ് കെ.കെപുറം നന്ദിയും പറഞ്ഞു. ഹബീബ് ബഹ്‌റൈന്‍, ലത്തീഫ്, ആദം കുണ്ടത്തില്‍, ജലീല്‍, ഖാലിദ്, ഇര്‍ഷാദ്, സമീര്‍, അഹ്മദ്, മുഹമ്മദലി, ഹമീദ്, മന്‍സൂര്‍, സഫ്‌വാന്‍ കുന്നില്‍, സനാദ്, സാബിഖ്, രിഫാത്ത്, ഫഹദ്, നവാസ്, ദര്‍വീശ് നേതൃത്വം നല്‍കി.Recent News
  കോയിപ്പാടിയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടും -ഉണ്ണിത്താന്‍

  ഹൃദ്യലക്ഷ്മിയെ അനുമോദിച്ചു

  പി.എന്‍.പണിക്കര്‍ സ്മാരക അവാര്‍ഡ് ഷാഹിന സലീമിന്

  ജില്ലാ റൈഫിള്‍ അസോസിയേഷന്‍ ആസ്ഥാനമന്ദിരത്തിന് അമ്പലത്തറയില്‍ തറക്കല്ലിട്ടു

  ഗിരീഷ് കര്‍ണാടിന് ശ്രദ്ധാഞ്ജലി

  നാട്ടുകാര്‍ കൈകോര്‍ത്തു; പള്ളത്ത് വെളിച്ച വിപ്ലവം

  വിദ്യാര്‍ത്ഥികള്‍ ലക്ഷ്യബോധമുള്ള സ്വപ്‌നങ്ങള്‍ കാണണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  ലയണ്‍സ് ക്ലബ്ബ് സ്ഥാനാരോഹണം നടത്തി

  ലയം കലാക്ഷേത്രം ഉദ്ഘാടനം ചെയ്തു

  എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ സാന്ത്വന സ്പര്‍ശവുമായി അവര്‍ വീണ്ടുമെത്തി

  രുചിയുടെ വൈവിധ്യങ്ങളുമായി ചക്ക മഹോത്സവം

  ദുബായ് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ കുടിവെള്ള പദ്ധതി തുടങ്ങി

  പഠന മികവിന് ആദരം ചൂടി ചെങ്കള പഞ്ചായത്തിന്റെ വിജയോത്സവം

  രാജ്യത്ത് അവഗണിക്കപ്പെട്ടവന്റെ ശബ്ദം ചവിട്ടിയമര്‍ത്തുന്നു -പ്രസന്ന

  മഡിയന്‍ കൂലോം ക്ഷേത്രത്തിലെ അപൂര്‍വ്വ ദാരുശില്‍പങ്ങള്‍ സംരക്ഷിക്കും -മന്ത്രി