updated on:2018-04-12 04:20 PM
കാസര്‍കോടിനോട് അവഗണനയെന്ന് ആസിഫ്; അഞ്ചുഗോള്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നേട്ടമെന്ന് രാഹുല്‍

www.utharadesam.com 2018-04-12 04:20 PM,
കാസര്‍കോട്: കേരള സന്തോഷ് ട്രോഫി ടീമില്‍ ഇത്തവണ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള കെ.പി രാഹുലിന് പുറമെ മറ്റു ഏതാനും താരങ്ങള്‍ കൂടി ഇടം നേടേണ്ടതായിരുന്നുവെന്നും എന്നാല്‍ ടീം സെലക്ഷന്‍ വേളയില്‍ ചിലര്‍ കാസര്‍കോട് ജില്ലയോട് കാണിച്ച അവഗണന മൂലം ആ അവസരം നഷ്ടപ്പെടുകയായിരുന്നുവെന്നും മാനേജര്‍ പി.സി ആസിഫ്. സന്തോഷ് ട്രോഫിയില്‍ താന്‍ നേടിയ അഞ്ച് ഗോളുകള്‍ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നേട്ടമാണെന്ന് സന്തോഷ് ട്രോഫി താരം കെ.പി രാഹുല്‍.
കാസര്‍കോട് പ്രസ്‌ക്ലബ്ബ് നല്‍കിയ സ്വീകരണത്തിലാണ് ഇരുവരും മനസ്സ് തുറന്നത്. കേരള ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണ് ഇത്തവണ സന്തോഷ് ട്രോഫിയില്‍ കാസര്‍കോട്ട് നിന്നുള്ള കൂടുതല്‍ താരങ്ങള്‍ക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്. സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പട്ടം നേടിയ ജില്ല എന്ന നിലയില്‍ കാസര്‍കോട്ടെ ഏഴുപേര്‍ സന്തോഷ് ട്രോഫി സെലക്ഷന്‍ ക്യാമ്പിനുണ്ടായിരുന്നുവെന്നു. ഇതില്‍ കുറഞ്ഞത് മൂന്നോ നാലോ പേര്‍ക്ക് സന്തോഷ് ട്രോഫിയില്‍ കളിക്കാന്‍ അവസരം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഒരുതരം അവഗണന കാസര്‍കോട്ടെ താരങ്ങളോടുണ്ടായി. എന്നാല്‍ ഈ അവഗണനയില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന് ഒരു ബന്ധവുമില്ലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.
14 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം നേടിയ കേരള ടീമില്‍ കളിക്കാനും അഞ്ച് ഗോളുകള്‍ നേടാനും കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള കഠിന പ്രയത്‌നത്തിലാണെന്നും കെ.പി രാഹുല്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. പി. സുരേഷന്‍, സണ്ണി ജോസഫ്, മുഹമ്മദ് ഹാഷിം, ഷാഫി തെരുവത്ത്, ഷുക്കൂര്‍ കോളിക്കര പ്രസംഗിച്ചു. കെ.വി പത്മേഷ് സ്വാഗതവും ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു