updated on:2018-04-12 06:34 PM
പള്ളം റെയില്‍വെ അണ്ടര്‍ബ്രിഡ്ജ് 13 ന് നാടിന് സമര്‍പ്പിക്കും

www.utharadesam.com 2018-04-12 06:34 PM,
കാസര്‍കോട്: കാസര്‍കോട് പള്ളത്ത് പുതുതായി പണി കഴിപ്പിച്ച റെയില്‍വെ അണ്ടര്‍ബ്രിഡ്ജ് നാളെ വൈകീട്ട് നാടിന് സമര്‍പ്പിക്കും. 2.6 കോടി രൂപ ചെലവിലാണ് നാട്ടുകാരുടെ ചിരകാല അഭിലാഷമായ പള്ളം അടിപ്പാത പൂര്‍ത്തിയാക്കിയത്. 3.6 മീറ്റര്‍ ഉയരവും 4.5 മീറ്റര്‍ വീതിയുമുള്ള അടിപ്പാതക്ക് 23 മീറ്റര്‍ നീളത്തില്‍ അപ്രോച്ചു റോഡും നിര്‍മ്മിച്ചിട്ടുണ്ട്. മഴവെള്ളം ഒഴുകി പോകാന്‍ പ്രത്യേക സജ്ജീകരണങ്ങള്‍ അടിപ്പാതയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ പള്ളം അണ്ടര്‍ബ്രിഡ്ജിന് പുറമേ ആരിക്കാടി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് റെയില്‍വേ അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിച്ചത്.
റെയില്‍പ്പാത ഇരട്ടിപ്പിച്ചതോടെ പള്ളം കസബ, കടപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് പള്ളം റെയില്‍വേ ഗേറ്റില്‍ കൂടുതല്‍ സമയം തളച്ചിടപ്പെടുന്ന അവസ്ഥ ഇതോടെ ഒഴിവായിക്കിട്ടും. ആദ്യം ഓവര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാനായിരുന്നു തീരുമാനിച്ചത്. നിരവധി പേരുടെ സ്ഥലങ്ങള്‍ നഷ്ടപ്പെടാനും അസൗകര്യങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ടായതിനാല്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. നാട്ടുകാര്‍, പള്ളി-ക്ഷേത്ര കമ്മിറ്റി ഭാരവാഹികര്‍ ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കി. തുടര്‍ന്ന് പി. കരുണാകരന്‍ എം. പി,. സ്ഥലം എം.എല്‍.എ. എന്‍. എ. നെല്ലിക്കുന്ന് എന്നിവര്‍ റെയില്‍വേ മന്ത്രിയടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാളെ വൈകിട്ട് നാലരയ്ക്ക് പി. കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ബെന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.



Recent News
  പീഡനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സംഗമം

  നുള്ളിപ്പാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മെയ് 12ന്

  ബഹ്‌റൈന്‍ കെ.എം.സി.സിയുടെ തണലില്‍ സൈനുദ്ദീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ