updated on:2018-04-12 06:48 PM
രഞ്ജിതാരം അസ്ഹറിന് സ്വീകരണം നല്‍കി

www.utharadesam.com 2018-04-12 06:48 PM,
പരവനടുക്കം: ക്രിക്കറ്റ് കളി കാര്യമായെടുക്കുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബുകളും രക്ഷിതാക്കളും പ്രോത്സാഹനം നല്‍കുകയും ചെയ്താല്‍ ജില്ലയില്‍ നിന്നും മികച്ച പ്രതിഭകളെ സൃഷ്ടിക്കാന്‍ ഇനിയും സാധിക്കുമെന്ന് രഞ്ജിതാരം അസ്ഹറുദ്ദീന്‍ പറഞ്ഞു. പരവനടുക്കം യുണൈറ്റഡ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് നല്‍കിയ ആദരത്തിന് മറുപടി പറയുകയായിരുന്നു അസ്ഹറുദ്ദീന്‍.
തലമുറ സംഗമം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് ഹാരിസ് ചൂരി ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് പ്രസിഡണ്ട് മനാസ് എം.എ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹഫീസുല്ല കെ.വി. സ്വാഗതം പറഞ്ഞു. ഖാദര്‍ കുന്നില്‍ ആമുഖ ഭാഷണം നടത്തി. സി.എല്‍. മുഹമ്മദലി, നാസര്‍ പെരിയ എന്നിവരെ അനുസ്മരിച്ചു.
അസ്ഹറുദ്ദീന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.എം. അബ്ദുല്‍ റഹ്മാന്‍, കേരള അണ്ടര്‍ 25 ക്രിക്കറ്റ് ടീം മാനേജറായി തിരഞ്ഞെടുക്കപ്പെട്ട ടി.എം. ഇഖ്ബാല്‍, മുന്‍ രഞ്ജി താരം ചന്ദ്രശേഖര എന്നിവരെ ആദരിച്ചു.
സി.എല്‍. ഹമീദ്, കെ.ടി. നിയാസ്, ഷാഫി പെര്‍വാഡ്, എന്‍.എ. ബദറുല്‍ മുനീര്‍, അസീസ് തായത്തൊടി, എം.എ. സിദ്ധിഖ്, മാട്ടില്‍ അബൂബക്കര്‍, അസ്‌ലം മച്ചിനടുക്കം, അന്‍വര്‍ ശംനാട്, നിവിന്‍, ജാഫര്‍ പടുപ്പില്‍, ജലീല്‍ സി.എച്ച്., എം.എച്ച്. സാലിഖ്, അനസ് പടുപ്പില്‍, ഖലീല്‍ സി.എം.എസ്, മുബീന്‍ ഹൈദര്‍, അബ്ദുല്‍ ഹക്കീം, നാസര്‍ നെച്ചിപ്പടുപ്പ്, ജാഫര്‍ നെച്ചിപ്പടുപ്പ്, അബ്ദുല്ല അബ്ദുല്‍ ഖാദര്‍, മുനവ്വര്‍ ബിന്‍ മുഷ്താഖ്, സര്‍വര്‍ അബ്ദുല്ല, മുസമ്മില്‍ എന്‍., മുഹമ്മദ് നാജിര്‍, സാബിഖ് സി.എല്‍, നഷാദ് മച്ചിനടുക്കം, സമീര്‍ ചെമ്മു, വിനോദ് കുമാര്‍, കെ. ശിഹാബ് ആരിക്കാടി, റഹ്മാന്‍ പാണത്തൂര്‍ സംസാരിച്ചു. സാലിഹ് സി.എല്‍. നന്ദി പറഞ്ഞു.Recent News
  യോഗി ആദിത്യനാഥ് എത്തുന്നു; ഹിന്ദുസമാജോത്സവം നാളെ

  കെ.എം. അഹ്മദ് അനുസ്മരണവും ഗോപീകൃഷ്ണന് അവാര്‍ഡ് ദാനവും തിങ്കളാഴ്ച

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: ജില്ലയ്ക്ക് പതാക കൈമാറി

  അലാമികള്‍ ഇന്ന് അരങ്ങിലേക്ക്

  അധ്യാപകരും ജീവനക്കാരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി

  സംസ്ഥാന സ്‌കൂള്‍ കലോത്സവം: മികച്ച നേട്ടവുമായി ടി.ഐ.എച്ച്.എസ്.എസ്.

  റോഡ് നന്നാക്കിയില്ല; ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

  ശാന്തിയും സമാധാനവും വിളിച്ചോതി കാസര്‍കോട്ട് ക്രിസ്തുമസ് ഫെസ്റ്റ് സംഘടിപ്പിച്ചു

  തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഔഷധത്തോട്ടമൊരുക്കി; ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു

  കഥകളിയുമായി മഹാകവി പിയുടെ കൊച്ചുമകന്‍ സ്വിസ്റ്റ്‌സര്‍ലാന്റില്‍

  ഹിന്ദുസമാജോത്സവം 16ന്; യോഗി ആദിത്യനാഥ് എത്തും

  ദിനേശ് ഇന്‍സൈറ്റിന്റെ ഫോട്ടോ പ്രദര്‍ശനം 29ന്

  കൊപ്പല്‍ അബ്ദുല്ല നന്മകളെ ജീവിതമുദ്രയാക്കി -പ്രൊഫ. എ.പി. അബ്ദുല്‍ വഹാബ്

  കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി

  ഭിന്ന ശേഷി സൗഹൃദ സദസ്സും മുച്ചക്ര റാലിയും സംഘടിപ്പിച്ചു