like this site? Tell a friend |
updated on:2018-04-13 09:19 PM
ദേശീയ സീനിയര്‍ സ്കൂള്‍ ഫുട്ബോള്‍: കര്‍ണാടകത്തിനായി സിയാദ് ബൂട്ടണിയും
![]() www.utharadesam.com 2018-04-13 09:19 PM, കാസര്‍കോട്: മുംബൈയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍-19) പങ്കെടുക്കുന്ന കര്‍ണാടക ടീമിനുവേണ്ടി മേല്‍പറമ്പ് സ്വദേശി സിയാദ് കളിക്കാനിറങ്ങും. കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ താരമാണ്. മംഗളൂരു എനപ്പോയ കോളേ ജ് പി.യു.സി. രണ്ടാം വര്‍ഷ വിദ്യാ ര്‍ത്ഥിയാണ്. വിംഗ്ബാക്കില് ആക്രമണ ഫുട്ബോളിലെ പ്രതീക്ഷയാണ് സിയാദ്. സംസ്ഥാന ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിന് വേണ്ടി കളിച്ചിരുന്നു. മുംബൈയില്‍ 18 ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി ബെംഗളൂരില്‍ ഇപ്പോള്‍ പരിശീലനത്തിലാണ് സിയാദ്. തളങ്കര ഫുട്ബോള്‍ അക്കാദമിയില്‍ ജില്ലാ സീനിയര്‍ ടീം കോച്ച് അജിത് കുമാറില്‍ നിന്നാണ് ശിക്ഷണം നേടിയത്. മേല്‍പറമ്പ് കൂവത്തൊട്ടിയിലെ അബ്ദുല്‍ ഖാദറിന്റെയും ഫൗസിയയുടെയും മകനാണ്. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |