updated on:2018-04-14 03:11 PM
എന്‍.ജി.കെ മെമ്മോറിയല്‍ പ്രസ് കെട്ടിടം മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്തു

www.utharadesam.com 2018-04-14 03:11 PM,
കാസര്‍കോട്: ജില്ലാ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ എന്‍.ജി.കെ. മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് പ്രസിന്റെ കെട്ടിടോദ്ഘാടനം കേരള സഹകരണം-ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് ടി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. പ്രസ്സ് ഉദ്ഘാടനം മുന്‍ എം.എല്‍.എ. പി. രാഘവനും കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം മുന്‍ എം.എല്‍.എ. കെ.പി.സതീഷ് ചന്ദ്രനും ഓഫീസ് ഉദ്ഘാടനം കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.യും എന്‍.ജി. കമത്തിന്റെ ഫോട്ടോ അനാച്ഛാദനം മുന്‍ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പുവും ജീവനക്കാരുടെ ആശ്രിതര്‍ക്കുള്ള ഉപഹാരവിതരണം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ പി. റഹീം, കനിവ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുള്ള കോമണ്‍ ഗുഡ് ഫണ്ട് വിതരണം അസി. രജിസ്ട്രാര്‍ കെ. ജയചന്ദ്രന്‍, അസി. രജിസ്ട്രാര്‍ കെ. മുരളീധരന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുന്‍ എം.എല്‍.എ. പി. രാഘവന്‍, രാമന്‍ നായര്‍, എം. ഗോപിനാഥന്‍ നായര്‍, മധു എസ്.നായര്‍ എന്നിവരെ ആദരിച്ചു. ബാലകൃഷ്ണ വോര്‍കൂട്‌ലു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, എ.സി. അശോക്കുമാര്‍, എസ്.ജെ. പ്രസാദ്, അസീസ് കടപ്പുറം, കെ.എ. മുഹമ്മദ് ഹനീഫ, ഹമീദ് മൊഗ്രാല്‍, എ. പവിത്രന്‍, പി.ജാനകി പ്രസംഗിച്ചു. സംഘം ഡയറക്ടര്‍ പി. രഘുദേവന്‍ സ്വാഗതവും സെക്രട്ടറി താമരാക്ഷന്‍ നന്ദിയും പറഞ്ഞു.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി