updated on:2018-04-14 03:11 PM
ചാല ബി.എഡ്. സെന്ററിനോട് അവഗണന; നാല് അധ്യാപകേതര തസ്തികകള്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കി

www.utharadesam.com 2018-04-14 03:11 PM,
കാസര്‍കോട്: വിദ്യാനഗര്‍ ചാലയിലെ ബി.എഡ്. സെന്റര്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ സംബന്ധിച്ച് പി.ടി.എ. ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. 22 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബി.എഡ്. സെന്ററില്‍ ഇതുവരെയായി ഒരു സ്ഥിരം അധ്യാപകനെ പോലും നിയമിച്ചിട്ടില്ലെന്നും കന്നഡ, മലയാളം വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് അധ്യാപകര്‍ ഉള്ളതെന്നും നിവേദനത്തില്‍ പറയുന്നു. ഒരു മാസത്തിനിടെ നാല് സ്ഥിരം അധ്യാപകേതര തസ്തികകള്‍ യൂണിവേഴ്‌സിറ്റി നിര്‍ത്തലാക്കി. ലൈബ്രേറിയന്‍, അറ്റന്‍ഡര്‍, ടൈപ്പിസ്റ്റ്, സെക്യൂരിറ്റി എന്നീ തസ്തികകളാണ് ഒറ്റയടിക്ക് പന്‍വലിച്ചത്. ഇക്കാര്യത്തില്‍ പരാതിയുമായി ചെന്നപ്പോള്‍ കാസര്‍കോട് സെന്റര്‍ താല്‍ക്കാലികമാണെന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ മാത്രമാണ് ഇതെന്നുമുള്ള മറുപടിയാണ് യൂണിവേഴ്‌സിറ്റി അധികാരികളില്‍ നിന്ന് ലഭിച്ചത്. നേരത്തെ നിലവിലുണ്ടായിരുന്ന എം.സി.എ, എം.ബി.എ. കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റി നിര്‍ത്തലാക്കിയിരുന്നു. അക്കാദമി കാര്യങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്ഥാപനമാണിത്. 50 അഡ്മിഷന്‍ വേണ്ടിടത്ത് ഓരോ വര്‍ഷവും 700 ലധികം അപേക്ഷകളാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പ്രവേശനം ഓരോ വര്‍ഷവും 100 ആയി ഉയര്‍ത്തണമെന്നും എം.എഡ്. കോഴ്‌സുകൂടി അനുവദിക്കണമെന്നും പി.ടി.എ. ചെയര്‍മാന്‍ കെ. ബാലകൃഷ്ണന്‍, കണ്‍വീനര്‍ പി.സി. ജയചന്ദ്രന്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാമ്പസ് കാസര്‍കോട്ട് തന്നെ നിലനിര്‍ത്തണമെന്നും ഒരു ഗവ.കോളേജ് ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഉണ്ടാവണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.



Recent News
  പീഡനത്തില്‍ പ്രതിഷേധിച്ച് പ്രതിരോധ സംഗമം

  നുള്ളിപ്പാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് മെയ് 12ന്

  ബഹ്‌റൈന്‍ കെ.എം.സി.സിയുടെ തണലില്‍ സൈനുദ്ദീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു

  റമദാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

  രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കാര്യങ്ങള്‍ ഭീതിയുണര്‍ത്തുന്നവ-ശാന്തമ്മ ഫിലിപ്പ്

  ജനപ്രതിനിധികളുടെ താല്‍പര്യക്കുറവ് മാപ്പിള കലാകേന്ദ്രം മൊഗ്രാലിന് നഷ്ടപ്പെടാന്‍ കാരണമായി -സി.പി.എം

  പരാതികള്‍ അന്വേഷിക്കുന്ന പൊലീസ് പിന്നീട് തിരിഞ്ഞുനോക്കുന്നില്ല; പരിഹാരമില്ലാതെ വയോജനങ്ങളുടെ പ്രശ്‌നങ്ങള്‍

  സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ്; പതാക ജാഥക്ക് കയ്യൂരില്‍ തുടക്കം

  ഡോ. സജേഷ് പി. തോമസിന് മേരിക്യൂറി അവാര്‍ഡ്

  പഴയകാല സഹപാഠികള്‍ 15 ലക്ഷം രൂപയുടെ പ്രൊജക്ട് ബെദിര പി.ടി.എം സ്‌കൂളിന് സമര്‍പ്പിച്ചു

  അണ്ടര്‍-19 ജില്ലാ ടീമിനെ അഭിജിത് നയിക്കും

  ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി

  ഇശല്‍ ഗ്രാമത്തിന്റെ യശസ്സുയര്‍ത്തിയ പ്രതിഭകള്‍ക്ക് ആദരം

  സമാധാന സന്ദേശവുമായി ജെ.സി.ഐ കാസര്‍കോടിന്റെ സൈക്കിള്‍ റാലി 19ന്

  ദശവാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും നാളെ