updated on:2018-04-14 03:17 PM
കെ.എം.അബ്ദുല്‍ റഹ്മാനും ടി.എം. ഇഖ്ബാലിനും സ്വീകരണം നല്കി
www.utharadesam.com 2018-04-14 03:17 PM, കാസര്‍കോട്: കേരള ക്രിക്കറ്റ് അസോസിയേഷന് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.എം. അബ്ദുല്‍ റഹ്മാനും അണ്ടര്‍-25 കേരള ക്രിക്കറ്റ് ടീം മാനേജര്‍ ടി.എം. ഇഖ്ബാലിനും ബ്ലൈസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ.ഷാഫി ഉദ്ഘാടനം ചെയ്തു. ബ്ലൈസ് പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുല്‍ റഹ്മാന് ടി.എ. ഷാഫിയും ടി.എം. ഇഖ്ബാലിന് സലീം തളങ്കരയും ഉപഹാരം സമ്മാനിച്ചു. അബു കാസര്‍കോട്, ജാഫര്‍ കുന്നില്‍, സലീം വെല്‍വിഷര്‍, അഷ്റഫ്, മാലു കുണ്ടില്‍, പച്ചു ഫോര്‍യു, ഷഹനാദ്, നിസാം, സവാദ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദിഖ് ചക്കര സ്വാഗതവും ഹസ്സന് പതിക്കുന്നില്‍ നന്ദിയും പറഞ്ഞു.
Recent News
|