updated on:2018-04-14 04:23 PM
ആഹ്‌ളാദ നിറവില്‍ തളങ്കര പടിഞ്ഞാര്‍; സ്‌കൂള്‍ കെട്ടിടോദ്ഘാടനം തിങ്കളാഴ്ച

www.utharadesam.com 2018-04-14 04:23 PM,
തളങ്കര: തളങ്കര പടിഞ്ഞാര്‍ മുനിസിപ്പല്‍ ജി.എല്‍.പി. സ്‌കൂളിന് പ്രകൃതി മനോഹരമായ തീരത്തോട് ചേര്‍ന്ന് പടിഞ്ഞാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപം നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 16ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നിര്‍വ്വഹിക്കും. 1929ലാണ് സ്‌കൂള്‍ സ്ഥാപിതമായത്. സ്‌കൂളിന് പുതിയ കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് നഗരസഭയോടൊപ്പം നാട്ടുകാരും വ്യവസായികളും ഉദാരമതികളും യു.എ.ഇ. കാസര്‍കോട്-തളങ്കര പടിഞ്ഞാര്‍ ജമാഅത്തും ആവേശത്തോടെ കൈകോര്‍ത്തു. പുതുതായി നിര്‍മ്മിച്ച ഇരുനില കെട്ടിടത്തില്‍ പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ഫര്‍ണീച്ചറുകള്‍ ഒരുക്കാന്‍ സ്ഥലത്തെ ഉദാരമതികളായ വ്യവസായികള്‍ ഉത്സാഹത്തോടെ രംഗത്ത് വരികയായിരുന്നു. രാവിലെ 9മണിക്ക് നടക്കുന്ന ഘോഷയാത്രക്ക് ശേഷമാണ് ഉദ്ഘാടന ചടങ്ങ്. നഗസസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിക്കും. ഡൈനിംഗ് ഹാള്‍ ഉദ്ഘാടനം സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ യഹ്‌യ തളങ്കരയും സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയും കമ്പ്യൂട്ടര്‍ റൂം ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ. മഹമൂദ് ഹാജിയും കെട്ടിട കരാറുകാരനുള്ള ഉപഹാര വിതരണം കെ.ടി.പി.ജെ. പ്രസിഡണ്ട് അസ്‌ലം പടിഞ്ഞാറും നിര്‍വ്വഹിക്കും. ഡി.ഡി.ഇ. ഗിരീഷ് ചോലയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.വി. കൃഷ്ണകുമാര്‍ മുഖ്യാതിഥികളായിരിക്കും. ഹെഡ്മിസ്ട്രസ് പുഷ്പാവതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭാംഗം മുജീബ് തളങ്കര സ്വാഗതം പറയും. പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും. സ്‌കൂള്‍ വാര്‍ഷികാഘോഷം ഉച്ചക്ക് 2മണിക്ക് പി.ടി.എ. പ്രസിഡണ്ട് ഫിറോസ് പടിഞ്ഞാറിന്റെ അധ്യക്ഷതയില്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ നിര്‍വ്വഹിക്കും. ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍ മുഖ്യ അതിഥിയായിരിക്കും. രാത്രി എട്ട് മണിക്ക് യുവര്‍ ചോയ്‌സ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന മാപ്പിള ഗാനമേള അരങ്ങേറും.Recent News
  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം