like this site? Tell a friend |
updated on:2018-04-16 05:53 PM
മാങ്ങാടോര്മ്മകളില് നിറഞ്ഞ് ബാലകൃഷ്ണന് മാങ്ങാട് അനുസ്മരണം
![]() www.utharadesam.com 2018-04-16 05:53 PM, കാസര്‍കോട്: ബാലകൃഷ്ണന് മാങ്ങാട്’എന്ന എഴുത്തുകാരന്റെ ഭാഷാ പരമായ ധിക്കാരം അസാധാരണമായിരുന്നുവെന്ന് എഴുത്തുകാരന് രത്നാകരന് മാങ്ങാട് അഭിപ്രായപ്പെട്ടു. എം.ടി ഓപ്പോള് എന്ന് എഴുതിയപ്പോള്‍ അത് ആര്‍ക്കെങ്കിലും മനസ്സിലാകുമോ എന്ന് ചോദിച്ചവരോട് എം.ടി പറഞ്ഞത്, തകഴിയുടെ അക്കന് വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടെങ്കില്‍ ഓപ്പോളും മനസ്സിലാക്കേണ്ടത് വായനക്കാരന്റെ ബാധ്യതയാണ് എന്നാണ്. ചേച്ചിക്ക് പകരം ഏട്ടി എന്ന പ്രയോഗത്തിലൂടെ ബാലകൃഷ്ണന് മാങ്ങാട് നടത്തിയതും ഭാഷാപരമായ ഒരു അഭിമാനമാണെന്നും അത് അസാമാന്യമായിരുന്നുവെന്നും രത്നാകരന് മാങ്ങാട് കൂട്ടിച്ചേര്‍ത്തു. ബാലകൃഷ്ണന് മാങ്ങാടിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദിയും ബാലകൃഷ്ണന് മാങ്ങാട് സ്മാരക സമിതിയും സംയുക്തമായി മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നടത്തിയ അനുസ്മരണ സദസ്സ്-മാങ്ങാടോര്മ്മകള്-ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിക സമയം പുറം ദേശങ്ങളിലായിരിക്കുമ്പോഴും മാങ്ങാടിന്റെ ഓര്‍മ്മകള്‍ എന്നും ഊര്‍ജ്ജമായിരുന്നു എന്ന് നടനും സംവിധാകനുമായ പ്രകാശ് ബാരെ പറഞ്ഞു. കാസര്‍കോടന്‍ നാട്ടുഭാഷയെ എഴുത്തില്‍ ശക്തമായി അടയാളപ്പെടുത്തിയ കഥാകാരനും നന്മയുള്ള പത്രപ്രവര്‍ത്തകനുമായിരുന്നു ബാലകൃഷ്ണന് മാങ്ങാട് എന്ന് അനുസ്മരണ ചടങ്ങ് അഭിപ്രായപ്പെട്ടു. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന് തായലങ്ങാടി അധ്യക്ഷത വഹിച്ചു. സുധീഷ് ഗോപാലകൃഷ്ണന്, അംബികാസുതന്‍ മാങ്ങാട്, ജയന് മാങ്ങാട്, സുരേഷ് ബാബു മാങ്ങാട്, മീനാക്ഷി ജയന്, കെ. ആര്യനന്ദ, നാരായണന് പേരിയ, എം. ചന്ദ്രപ്രകാശ്, കെ.എം അബ്ദുല്‍ റഹിമാന്‍, വി.വി പ്രഭാകരന്, മുജീബ് അഹ്മദ് സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും, എം. രാധാകൃഷ്ണന് മാങ്ങാട് നന്ദിയും പറഞ്ഞു. ഉണ്ണിമായ ബാര കവിത ചൊല്ലി. കാശ്മീരില്‍ കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയെ അനുസ്മരിച്ച് പ്രകാശ് ബാരെ സംസാരിച്ചു. മൗനാഞ്ജലി അര്‍പ്പിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |