like this site? Tell a friend |
updated on:2018-04-16 06:00 PM
പീപ്പിള്‍സ് കോളേജില്‍ കുടുംബ സംഗമം നടത്തി
www.utharadesam.com 2018-04-16 06:00 PM, മുന്നാട്: കാസര്‍കോട് കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുന്നാട് പീപ്പിള്‍സ് കോ-ഓപറേറ്റീവ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അധ്യാപകരുടെയും ജീവനക്കാരുടെയും ഭരണ സമിതിയംഗങ്ങളുടെയും കുടുംബ സംഗമം മഴവില്ല് സംഘടിപ്പിച്ചു. മുന്നാട് ഇ.എം.എസ്.അക്ഷരഗ്രാമത്തില്‍ സൊസൈറ്റി പ്രസിഡണ്ട് പി. രാഘവന് ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ ഓപ്പണ്‍ ഓഡിറ്റോറിയവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സി.കെ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം എച്ച്. ശങ്കരന്, എം. അനന്തന്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. ആര്.അജിത്കുമാര്‍, കെ. രവീന്ദ്രന്, കെ. കുമാരന്, ഇ. രാഘവന്, പി. മോഹനന്, ഇ. കെ രാജേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം. രാജേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും കോളേജ് അധ്യാപികമാരുടെ തിരുവാതിരക്കളി, നാടന്‍ കലാമേള എന്നിവയും നടന്നു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |