updated on:2018-05-10 08:53 PM
പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ജെ.സി.ഐ ദേശീയ പരിശീലകന്‍

www.utharadesam.com 2018-05-10 08:53 PM,
കാസര്‍കോട്: ഏപ്രില്‍ 26 മുതല്‍ 29 വരെ നാലു ദിവസങ്ങളിലായി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വെച്ച് നടന്ന ദേശീയ പരിശീലക യോഗ്യതാ നിര്‍ണ്ണയ ശില്പശാലയില്‍ ജെ.സി.ഐ കാസര്‍കോടിന്റെ മുന്‍ പ്രസിഡണ്ട് ജി. പുഷ്പാകരന്‍ ബെണ്ടിച്ചാലിനെ ദേശീയ പരിശീലകനായി തെരഞ്ഞെടുത്തു. ജെ.സി.ഐ കാസര്‍കോടിന്റെ നാല്‍പ്പത്തിമൂന്ന് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ദേശീയ പരിശീലകനാകുന്നത്. 2013 ലാണ് മേഖലാ പരിശീലകനായി യോഗ്യത നേടിയത്. 2016 ല്‍ മേഖലാ 19 ന്റെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പോലീസ് സേന, യുവജന ക്ലബ്ബുകള്‍, നെഹ്രുയുവകേന്ദ്ര, എന്‍ട്രപ്രണര്‍ഷിപ്പ് ക്ലബ്ബുകള്‍, എന്‍.എസ്.എസ്.വളണ്ടിയര്‍മാര്‍, ബിസിനസുകാര്‍, വനിതാ സംഘടനകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിഭാഗങ്ങളുടെ സ്ഥിരം പരിശീലകനാണ്. മുന്നാട് പീപ്പിള്‍സ് കോ ഓപ്പറേറ്റിവ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഇദ്ദേഹം ബി.ബി.എ. വിഭാഗം തലവനും കൂടിയാണ്. 2013 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ മികച്ച എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. നിലവില്‍ കാസര്‍കോട് സാഹിത്യവേദി ജനറല്‍ സെക്രട്ടറിയാണ്. സാംസ്‌കാരിക പരിപാടികളില്‍ പ്രഭാഷകനായും ശ്രദ്ധ നേടിയിട്ടുണ്ട്. ഭാര്യ: എം.രേഷ്മ, മകള്‍ തന്‍മയ പുഷ്പാകരന്‍.Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി