updated on:2018-05-11 06:20 PM
മെയ്ഡ് ഫോര്‍ ഈച്ച് അദറില്‍ ജാബിര്‍-ഷൈമ ദമ്പതികള്‍ക്ക് രണ്ടാംസ്ഥാനം

www.utharadesam.com 2018-05-11 06:20 PM,
കൊച്ചി: മഴവില്‍ മനോരമ ചാനല്‍ സംഘടിപ്പിച്ച 'മെയ്ഡ് ഫോര്‍ ഈച്ച് അദര്‍' റിയാലിറ്റി ഷോ സീസണ്‍ -2ല്‍ കാസര്‍കോട്ടെ യുവ ദമ്പതികള്‍ക്ക് രണ്ടാം സമ്മാനം. ചെമനാട് സ്വദേശി ജാബിര്‍ മുഹമ്മദ്-എരിയാലിലെ ആയിഷത്ത് ഷൈമ ദമ്പതികളാണ് മികച്ച പ്രകടനത്തോടെ രണ്ടാം സമ്മാനം നേടിയത്. കണ്ണൂരിലെ ഡോ. കെ.വി. ആദര്‍ശ്-ഡോ. ശ്യാമ ചാത്തോത്ത് ദമ്പതികള്‍ക്കാണ് ഒന്നാം സമ്മാനം. ചെമനാട് പുതിയ വളപ്പില്‍ അബ്ദുല്‍ റഷീം-ഖദീജ ദമ്പതികളുടെ മകനാണ് ജാബിര്‍. എരിയാലിലെ ബിസ്മില്ല മന്‍സിലില്‍ ഷാഫി-നസീമ ദമ്പതികളുടെ മകളാണ് ഷൈമ. കാസര്‍കോട്ടും ബംഗളൂരുവിലും ഖുര്‍ഷിദ് ഫാഷന്‍ എന്ന പേരില്‍ ഡിസൈനര്‍ വസ്ത്ര വ്യാപാരം നടത്തുകയാണ് ജാബിറും ഷൈമയും. മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ റിയാലിറ്റി ഷോയില്‍ ജാബിര്‍-ഷൈമ ദമ്പതികളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം സമ്മാനക്കാര്‍ക്കുള്ള അഞ്ച് ലക്ഷം രൂപ ഇവര്‍ക്ക് ലഭിച്ചു. ഒന്നാംസ്ഥാനക്കാര്‍ക്ക് 25ലക്ഷം രൂപയാണ് സമ്മാനത്തുക. സംവിധായകന്‍ ജയരാജ്, വസ്ത്രാലങ്കാര വിദഗ്ധ സബിത ജയരാജ് എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്. പൂര്‍ണിമ ഇന്ദ്രജിത്ത്, സബിത ജയരാജ്, രേഖ മേനോന്‍ എന്നിവരായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.Recent News
  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം