updated on:2018-05-11 06:54 PM
മോട്ടോര്‍ നന്നാക്കിയില്ല; കോടതികളില്‍ ജലവിതരണം നിലച്ചു

www.utharadesam.com 2018-05-11 06:54 PM,
കാസര്‍കോട്: തകരാറിലായ മോട്ടോര്‍ നന്നാക്കാത്തതിനാല്‍ കോടതികളില്‍ ജലവിതരണം മുടങ്ങി. ഇതോടെ ജീവനക്കാര്‍ അടക്കമുള്ളവര്‍ കടുത്ത ദുരിതത്തിലായി. ഒരാഴ്ചയായി വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന കോടതികളിലൊന്നും ജലവിതരണമില്ല. കോടതിവളപ്പിലെ കിണറില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം കോടതിമുറികളിലെത്തിക്കുന്നത്.
മോട്ടോര്‍ തകരാറിലായതോടെ എവിടെയും വെള്ളമെത്തുന്നില്ല. കുടിക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും വെള്ളമില്ലാതെ ജീവനക്കാര്‍ കഷ്ടപ്പെടുകയാണ്.
ഇതിനുപുറമെ കോടതികളിലെത്തുന്ന കക്ഷികള്‍ക്കും പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കുമെല്ലാം വെള്ളമില്ലാത്തത് വലിയ വെല്ലുവിളിയാണ്.
കേസിന്റെ വിചാരണകള്‍ നടക്കുമ്പോള്‍ സാക്ഷികള്‍ അടക്കമുള്ളവര്‍ക്ക് കോടതികളില്‍ ഒരുദിവസം മുഴുവന്‍ ചെലവഴിക്കേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളമില്ലാത്തത് കോടതികളുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാണ്.
ജില്ലാകോടതിയില്‍ പുറത്തുനിന്നും വെള്ളം എത്തിക്കാന്‍ നടപടിയുണ്ടായത് അവിടത്തെ ജീവനക്കാര്‍ക്ക് ആശ്വാസമായി. ജില്ലാ അഡീഷണല്‍സെഷന്‍സ് ഒന്ന്, രണ്ട്, മൂന്ന് കോടതികളിലും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന്, രണ്ട് കോടതികളിലും ചീഫ് ജുഡീഷ്യല്‍, പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതികളിലുമെല്ലാം ജീവനക്കാര്‍ ഏറെയുണ്ട്. ഈ കോടതികളുടെ പ്രവര്‍ത്തനങ്ങളെ കുടിവെള്ളപ്രശ്‌നം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ നില തുടര്‍ന്നാല്‍ കൂട്ട അവധിയെടുക്കേണ്ടിവരുമെന്നും മോട്ടോര്‍ നന്നാക്കാന്‍ ജില്ലാ കോടതി മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെടുന്നു.Recent News
  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി