updated on:2018-05-12 01:57 PM
വിശുദ്ധ റമദാനിന്റെ ആത്മീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളണം-സമസ്ത

www.utharadesam.com 2018-05-12 01:57 PM,
കാസര്‍കോട്: ആസന്നമായ വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങള്‍ ആരാധനകളാലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ധന്യമാക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ ആഹ്വാനം ചെയ്തു.
പ്രസിഡണ്ട് താഖാ അഹമദ് അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ്ങ് സെക്രട്ടറി എം.എ. ഖാസിം മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു.
അന്തരിച്ച സമസ്ത മുശാവറാ മെമ്പര്‍ മുഹമ്മദ് എന്ന ഇപ്പ മുസ്ല്യാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, എ.ടി.എം. കുട്ടി ഉള്ളണം, മുഫീദ് ഹുദവി ചാല എന്നിവരുടെ പേരില്‍ അനുശോചനവും പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
നീലേശ്വരം ഖാസി മഹമൂദ് മുസ്ല്യാര്‍, എം.എസ് തങ്ങള്‍ മദനി, കെ.ടി അബ്ദുല്ല ഫൈസി, ചെങ്കളം അബ്ദുല്ല ഫൈസി, സിദ്ദീഖ് നദ്‌വി ചേരൂര്‍, മൊയ്തു മൗലവി കാഞ്ഞങ്ങാട്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സാലിഹ് മുസ്ല്യാര്‍, ചെര്‍ക്കള അഹമദ് മുസ്ലിയാര്‍, സി.എം ബീരാന്‍ ഫൈസി, ഫദ്‌ലുര്‍ റഹ്മാന്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍