updated on:2018-05-12 07:07 PM
കേന്ദ്ര സര്‍വ്വകലാശാല പി.ജി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണം -ആക്ഷന്‍ കമ്മിറ്റി

www.utharadesam.com 2018-05-12 07:07 PM,
കാസര്‍കോട്: പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പി.ജി മെഡിക്കല്‍ കോഴ്‌സ് ആരംഭിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കാസര്‍കോടിനൊരിടം, നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കാസര്‍കോട് പീപ്പിള്‍സ് ഫോറം എന്നീ സംഘടനകള്‍ സംയുക്തമായി ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സി.യു.കെ മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ഒരു മെഡിക്കല്‍ കോളേജോ ടെര്‍ഷെറി സെന്ററോ നിലവില്‍ ഇല്ലാത്ത ജില്ലക്ക് അര്‍ഹമായതാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിക്ക് അവകാശപ്പെട്ട പി.ജി മെഡിക്കല്‍ കോഴ്‌സെന്നു യോഗം വിലയിരുത്തി. മെഡിക്കല്‍ കോഴ്‌സുമായി ബന്ധപ്പെട്ടു വൈസ് ചാന്‍സിലറുമായി 16ന് ആക്ഷന്‍ കമ്മിറ്റി ചര്‍ച്ച നടത്തി തുടര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. എല്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികളോടും ഇത് സംബസമായ പ്രമേയം പാസ്സാക്കി നല്‍കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
കമ്മിറ്റി ഭാരവാഹികള്‍: ഡോ. ഖാദര്‍ മാങ്ങാട് (ചെയര്‍.), അഡ്വ. കെ. ശ്രീകാന്ത് (ജന. കണ്‍.), കെ.സി ഇര്‍ഷാദ് (ട്രഷ.), ടി. എ ഷാഫി (മീഡിയ കോഡിനേറ്റര്‍), ഡോ.ഷമീം, എം.എ നജീബ്, നിസാര്‍ പെര്‍വാഡ് (കണ്‍വീനര്‍മാര്‍), പ്രൊഫ. ഗോപിനാഥന്‍, കെ. അഹമദ് ഷരീഫ്, വി.വി പ്രഭാകരന്‍, രാധാകൃഷ്ണന്‍ എം.കെ, കെ.എസ് അന്‍വര്‍ സദാത്ത്, ഫാറൂഖ് കസിമി (വൈസ് ചെയര്‍.).Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും