updated on:2018-05-13 07:58 PM
പി.സ്മാരക കവിതാ പുരസ്‌കാരം അനിത തമ്പിക്ക്

www.utharadesam.com 2018-05-13 07:58 PM,
കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ കവിതാ പുരസ്‌ക്കാരത്തിന് അനിതാ തമ്പിയുടെ 'ആലപ്പുഴവെള്ളം' എന്ന കവിതാ സമാഹാരം അര്‍ഹമായി. 27ന് പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറിയില്‍ നടക്കുന്ന മഹാകവി പി. നാല്‍പതാം അനുസ്മരണ ദിനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജയകുമാര്‍, ഡോ. പി.വി. കൃഷ്ണന്‍ നായര്‍, ഇ.പി.രാജഗോപാലന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിനുള്ള കൃതി തിരഞ്ഞെടുത്തത്.
സ്ത്രീജീവിതത്തിന്റെയും പ്രാദേശിക സംസ്‌കൃതിയുടെയും സവിശേഷമായ ആവിഷ്‌ക്കാരങ്ങളാണ് അനിതാ തമ്പിയുടെ കവിതകള്‍. സമകാലിക മലയാള ഭാഷയുടെ സൂക്ഷ്മ സാധ്യതകള്‍ ഈ രചനകളില്‍ സ്പന്ദിച്ചു നില്‍ക്കുന്നു. തിരുവനന്തപുരത്ത് എഞ്ചിനീയറായി ജോലി ചെയ്യുന്ന അനിതതമ്പി കവിയും വിവര്‍ത്തകയുമാണ്.
അനുസ്മരണദിനത്തിന്റെ ഭാഗമായി 26 ന് കൊല്ലങ്കോട് പി.സ്മാരക കലാസാംസ്‌കാരിക കേന്ദ്രത്തില്‍ വെച്ച് കേരള സാഹിത്യ അക്കാദമിയുടെ സഹായത്തോടെ കവിതാ ക്യാമ്പ് നടക്കും.
അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. പി. എന്‍. ഗോപികൃഷ്ണന്‍, പി.രാമന്‍, എം.എം സചീന്ദ്രന്‍, ഇയ്യങ്കോട് ശ്രീധരന്‍, കടാങ്കോട് പ്രഭാകരന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും