updated on:2018-05-14 05:52 PM
'പൊരിവെയില്‍' സിനിമാ ചിത്രീകരണം കാസര്‍കോട്ട് തുടങ്ങി

www.utharadesam.com 2018-05-14 05:52 PM,
കാസര്‍കോട്: വടക്കാഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂവി കൊണേഷ്യഴ്‌സ് സൊസൈറ്റിയുടെ ആദ്യ സിനിമയായ 'പൊരിവെയിലി'ന്റെ ചിത്രീകരണം ഇന്ന് രാവിലെ കൂഡ്‌ലു രാംദാസ് നഗറിലെ നമ്പീശന്‍സ് ഹൗസില്‍ ആരംഭിച്ചു. പ്രശസ്ത ചിത്രകാരന്‍ പി.എസ് പുണിഞ്ചിത്തായ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. കളിയച്ഛന്‍ സംവിധാനം ചെയ്ത ഫറൂഖ് അബ്ദുല്‍റഹ്മാനാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. ഇന്ദ്രന്‍സ്, സുരഭി ലക്ഷ്മി എന്നിവര്‍ മുഖ്യവേഷമിടുന്നു. ദേശീയ അവാര്‍ഡ് ജേതാവ് എം.ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ മൊഗ്രാല്‍പുത്തൂരാണ്. സ്വിച്ചോണ്‍ ചടങ്ങില്‍ സണ്ണിജോസഫ്, ഉമേശ് സാലിയന്‍, വേണുഗോപാല കാസര്‍കോട്, ഗിരീഷ് മാരാര്‍, കെ.എസ്. ഗോപാലകൃഷ്ണന്‍, സി. നാരായണന്‍, ടി.എം.എ കരീം, രഞ്ജിത് മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി