updated on:2018-05-14 05:52 PM
ജില്ലാ സീനിയര്‍ ഫുട്‌ബോള്‍ ലീഗില്‍ മൊഗ്രാല്‍ ജേതാക്കള്‍

www.utharadesam.com 2018-05-14 05:52 PM,
മൊഗ്രാല്‍: ശതാബ്ദി ആഘോഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന് വീണ്ടും തിളക്കമാര്‍ന്ന നേട്ടം. ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്‌ബോളില്‍ ചാമ്പ്യന്മാരായതോടെ കായിക കൈരളിയുടെ ഭൂപടത്തില്‍ ഇശല്‍ ഗ്രാമത്തിന്റെ സാന്നിദ്ധ്യം മൊഗ്രാലിലെ താരങ്ങള്‍ ഒന്നു കൂടി അടയാളപ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ തൃക്കരിപ്പൂര്‍ നടക്കാവ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ശക്തരായ ആക്മി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തിയാണ് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ജില്ലാ സീനിയര്‍ ലീഗില്‍ മുത്തമിട്ടത്.
ഷാഫി, സജീര്‍ എന്നിവരാണ് ഗോള്‍വലയം ചലിപ്പിച്ചത്. ഇതോടെ അഞ്ച് തവണ ജില്ലാ ലീഗ് ചാമ്പ്യന്മാരാവുക എന്ന നേട്ടം കൈവരിക്കാന്‍ മൊഗ്രാലിന് സാധിച്ചു. വിജയികള്‍ക്ക് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ഈ വര്‍ഷം കായിക മേഖലയില്‍ മികച്ച നേട്ടം തുടരുകയാണ് മൊഗ്രാല്‍ ഗ്രാമം. ജില്ലാ എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗില്‍ ചാമ്പ്യന്മാരായ പെര്‍വാഡ് ക്രിക്കറ്റ് ക്ലബിലൂടെയാണ് മൊഗ്രാല്‍ കഴിഞ്ഞ മാസം നേട്ടം കൊയ്തത്. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ മാനേജര്‍ പദവി അലങ്കരിക്കുക വഴി പി.സി ആസിഫും ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം അഞ്ചാം തവണയും കരസ്ഥമാക്കുക വഴി മൂസാ ഷരീഫും ഈ വര്‍ഷം കായിക ഗ്രാമത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ചിരുന്നു.Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും