updated on:2018-06-02 06:26 PM
കര്‍ണാടക സി.ഇ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ 13-ാം റാങ്ക് നേടി കെ.എം മുഹമ്മദ് കാസര്‍കോടിന് അഭിമാനമായി

www.utharadesam.com 2018-06-02 06:26 PM,
കാസര്‍കോട്: ഉയര്‍ന്ന പരീക്ഷകളെയെല്ലാം അനായാസം നേരിട്ട് മിടുക്ക് തെളിയിച്ച തളങ്കര സ്വദേശി കര്‍ണാടക സി.ഇ.ടി എന്‍ട്രന്‍സ് പരീക്ഷയില്‍ 13-ാം റാങ്ക് നേടി കാസര്‍കോടിന് അഭിമാനമായി. തളങ്കര സിറാമിക്‌സ് റോഡില്‍ 'അബ്ര'യില്‍ കെ.എം ഹനീഫിന്റെയും ജുവൈരിയയുടേയും മകന്‍ കെ.എം മുഹമ്മദാണ് ഉജ്ജ്വലനേട്ടംകൊയ്ത് താരമായത്.
ബംഗളൂരുവിലെ സരള ബിര്‍ള അക്കാദമിയില്‍ ഐ.സി.എസ്.ഇ പത്താംതരത്തില്‍ 96.6 ശതമാനം മാര്‍ക്ക് നേടി മികവ് തെളിയിച്ചുതുടങ്ങിയ മുഹമ്മദ് ഹൈദരാബാദിലെ നാരായണ ജൂനിയര്‍ കോളേജില്‍ നിന്ന് പ്ലസ്‌വണ്ണിന് 470ല്‍ 466 മാര്‍ക്ക് നേടി (99.1 ശതമാനം) തെലുങ്കാന സംസ്ഥാനത്തില്‍ രണ്ടാംറാങ്കിന് അര്‍ഹനായിരുന്നു.
പ്ലസ്ടുവിനും പ്ലസ് വണ്ണിനും കൂടി 1000ല്‍ 985 മാര്‍ക്ക് നേടി (98.5 ശതമാനം) തന്റെ ജൈത്രയാത്ര തുടര്‍ന്ന മുഹമ്മദ് ജെ.ഇ.ഇ മെയിന്‍സ് എന്‍ട്രന്‍സ് എക്‌സാമില്‍ അഖിലേന്ത്യാ തലത്തില്‍ 1354 റാങ്ക് നേടി. പിന്നീട് ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് 450ല്‍ 347 മാര്‍ക്കും മണിപ്പാല്‍ എന്‍ട്രന്‍സില്‍ അഖിലേന്ത്യാതലത്തില്‍ 196-ാം റാങ്കും മുഹമ്മദിന് സ്വന്തമായിരുന്നു. നേരത്തെ ആന്ധ്രപ്രദേശ് സി.ഇ.ടി. എന്‍ട്രന്‍സ് പരീക്ഷയില്‍ ഇരുന്നൂറാം റാങ്ക് നേടിയിരുന്നു. രാജ്യത്തെ എല്ലാ എന്‍.ഐ.ടിയിലേക്കും പ്രവേശനത്തിന് അര്‍ഹത ലഭിച്ച മുഹമ്മദിന്റെ പുതിയ റാങ്ക് ലബ്ധി നാടിന് അഭിമാനമായി.Recent News
  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി