updated on:2018-06-02 07:53 PM
ഡോ. പുഷ്പജയ്ക്ക് യാത്രയയപ്പ് നല്‍കി

www.utharadesam.com 2018-06-02 07:53 PM,
കാഞ്ഞങ്ങാട്: ആദരാജ്ഞലി നടത്തിയത് വിദ്യാര്‍ത്ഥികളെ കരുവാക്കി ബാഹ്യശക്തികളാണെന്ന് ഡോ. പി.വി. പുഷ്പജ അഭിപ്രായപ്പെട്ടു. ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. പുഷ്പജയ്ക്ക് സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍ ഉദ്ഘാടനം ചെയ്തു. കെ.പി.സി.ടി.എ. കണ്ണൂര്‍ മേഖല പ്രസിഡണ്ട് ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. കെ.പി.സി.ടി.എ യൂണിറ്റ് പ്രസിഡണ്ട് ഒ. സായിനിയുടെ അധ്യക്ഷതയില്‍ നന്ദകുമാര്‍ കോറോത്ത് സ്വാഗതവും സി.പി.രാജീവന്‍ നന്ദിയും പറഞ്ഞു.
മുന്‍ പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. കെ.പി. മാധവന്‍ നായര്‍, ഡോ. എം. കുമാരന്‍, ഡോ. വി.ഗംഗാധരന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി. ബാലകൃഷ്ണന്‍, എം. കുഞ്ഞികൃഷ്ണന്‍, കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് യു. ശേഖരന്‍ നായര്‍, ഡോ. ആര്‍.കെ. ബിജു, വി. വി. പ്രഭാകരന്‍, കെ.വി. ശബരീനാഥന്‍, സി.വി.രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം