updated on:2018-06-02 08:29 PM
എം.എസ്.എഫ് എപ്ലസ് മീറ്റ് സംഘടിപ്പിച്ചു

www.utharadesam.com 2018-06-02 08:29 PM,
കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളെകുറിച്ച് മാര്‍ഗ നിര്‍ദേശവും ഉന്നത ജേതാക്കള്‍ക്ക് അനുമോദവും നല്‍കി എം.എസ്.എഫ് എ പ്ലസ് മീറ്റ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ സീതി സാഹിബ് എക്‌സലന്‍സി അവാര്‍ഡ് നല്‍കിയാണ് ആദരിച്ചത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു.
ആക്ടിം ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അവാര്‍ഡ് വിതരണം ചെയ്തു.
വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി കമ്പാര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് തൃക്കരിപ്പൂര്‍, എം.എ നജീബ്, സി.ഐ ഹമീദ്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസറുദ്ദീന്‍ എതിര്‍ത്തോട്, ജാബിര്‍ തങ്കയം, ഖാദര്‍ ആലുര്‍, നഷാത്ത് പരവനടുക്കം, കുഞ്ഞബ്ദുല്ല തൃക്കരിപ്പൂര്‍, സാദിക്കുല്‍ അമീന്‍, അനസ് എതിര്‍ത്തോട്, സിദ്ദീഖ് മഞ്ചേശ്വര്‍, ഷറഫുദ്ധീന്‍ ചളിയംകോട്, അഷ്‌റഫ് ബോവിക്കാനം, നവാസ് കുഞ്ചാര്‍ സംബന്ധിച്ചു.
ടി.എം മഹ്‌റൂഫ്, പ്രൊഫ. സമീല്‍ അഹമദ് ക്ലാസിന് നേതൃത്വം നല്‍കി.



Recent News
  കുറ്റിക്കോല്‍ മഹാവിഷ്ണു ക്ഷേത്ര അഷ്ടബന്ധ ബ്രഹ്മകലശോത്സവം നാളെ സമാപിക്കും

  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം