updated on:2018-06-03 06:49 PM
കാഞ്ഞങ്ങാട്ടെ 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാവുന്നു

www.utharadesam.com 2018-06-03 06:49 PM,
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും 3 കോടി ചിലവില്‍ 487 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കുന്നു. സ്മാര്‍ട്ടാകുന്നത് മണ്ഡലത്തിലെ ഒന്നു മുതല്‍ 7വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ് മുറികളാണ് സ്മാര്‍ട്ടാകുന്നത് എന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.
ഇതിന്റെ ആദ്യഘട്ടമായി മുമ്പേ തന്നെ 48 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാകുന്നതിന് കഴിഞ്ഞ വര്‍ഷം തന്നെ ഫണ്ട് അനുവദിക്കുകയും ഭരണാനുമതി ലഭ്യമാവുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമേയാണ് മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ടാക്കുന്നത് ലക്ഷ്യമിട്ട് മൂന്ന് കോടി ചിലവില്‍ 487 സര്‍ക്കാര്‍ സ്‌കൂള്‍ ക്ലാസ് മുറികള്‍ സ്മാര്‍ട്ടാകുന്നത്. 70510 രൂപയാണ് ഒരു ക്ലാസ് റൂമിനായി ചിലവഴിക്കുന്നത്. ലാപ് ടോപ്, പ്രൊജക്ടര്‍, സിറാമിക് വൈറ്റ് ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങളിലാണ് ക്ലാസ് മുറികള്‍ ഒരുങ്ങുന്നത്.
ക്ലാസ് മുറികള്‍ സ്മാര്‍ട്ടാകുന്നതോടെ പൊതു വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.



Recent News
  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി