updated on:2018-06-03 07:14 PM
യുവ കാര്‍ട്ടൂണിസ്റ്റിനുള്ള പുരസ്‌ക്കാരം അലി ഹൈദറിന് സമ്മാനിച്ചു

www.utharadesam.com 2018-06-03 07:14 PM,
കാസര്‍കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്‌സ് ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ മികച്ച യുവ കാര്‍ട്ടൂണിസ്റ്റിനുള്ള മായാ കമ്മത്ത് മെമ്മോറിയല്‍ അവാര്‍ഡ് അലി ഹൈദര്‍ ഏറ്റുവാങ്ങി. ബംഗളൂരുവിരില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയിലാണ് സമ്മാനം ഏറ്റുവാങ്ങിയത്. വര്‍ത്തമാന ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക രംഗം കൃത്യമായി പ്രതിഫലിപ്പിക്കാന്‍ ഹൈദറിന്റെ കാര്‍ട്ടൂണിന് കഴിഞ്ഞിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാര്‍ട്ടൂണുകളില്‍ നിന്ന് അഞ്ചെണ്ണമാണ് ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞടുക്കപ്പെട്ടത്. മഞ്ഞംപാറ ഓടക്കടവ് ഹൗസില്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെയും ആസിയയുടെയും മകനായ ഹൈദര്‍ പയ്യന്നൂര്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും കേരള കാര്‍ട്ടൂണ്‍ അക്കാദമി മെമ്പറുമാണ്.



Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും