updated on:2018-06-04 01:58 PM
പി.എം. നന്ദകുമാര്‍ വിരമിച്ചു

www.utharadesam.com 2018-06-04 01:58 PM,
കാസര്‍കോട്: കേരള ഗസറ്റഡ് ഓഫീസേര്‍സ് അസോസിയേഷന്‍ മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടും കാസര്‍കോട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലെ നൂണ്‍ ഫീഡിംഗ് സൂപ്പര്‍ വൈസറുമായ പി.എം. നന്ദകുമാര്‍ സര്‍വ്വീസില്‍ നിന്നും 38 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. 1985ല്‍ സര്‍വ്വീസില്‍ വന്ന പി.എം. നന്ദകുമാര്‍ സംസ്ഥാന ജീവനക്കാരുടെ 1985 ആഗസ്തില്‍ നടന്ന അനിശ്ചിതകാല പണിമുടക്കിലും സംസ്ഥാന ജീവനക്കാരുടെ മേല്‍ ആഗോളവല്‍ക്കരണ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന 2002ലെ 32 ദിവസത്തെ അനിശ്ചിത കാല സമരത്തിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ 2013ല്‍ നടത്തിയ അനിശ്ചിത കാല പണിമുടക്കിലും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.
കേരള എന്‍.ജി.ഒ. യൂണിയന്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സിലര്‍, കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ട്, എഫ്.എസ്.ഇ.ടി.ഒ. കാസര്‍കോട് താലൂക്ക് സെക്രട്ടറി, കെ.ജി.ഒ.എ. കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി എന്നീ നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് താലൂക്ക് പബ്ലിക്ക് സര്‍വ്വന്റ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറടക്ടര്‍, സാക്ഷരതാ യത്‌നം അസി.പ്രൊജക്ട് ഓഫീസര്‍, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ നന്ദകുമാറിന് കഴിഞ്ഞിട്ടുണ്ട്.Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍