updated on:2018-06-04 06:24 PM
മുഹിമ്മാത്ത് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു

www.utharadesam.com 2018-06-04 06:24 PM,
പുത്തിഗെ: കഴിഞ്ഞ അധ്യയനവര്‍ഷത്തെ വിവിധ പ്രവര്‍ത്തനമേഖലകളുടെ മികച്ച പ്രവര്‍ത്തനത്തെ അടിസ്ഥാനപ്പെടുത്തി മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കായി ഏര്‍പ്പെടുത്തിയ മുഹിമ്മാത്ത് എക്‌സലന്‍സി അവാര്‍ഡ് വിതരണം ചെയ്തു. കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ രൂപേഷ് എം.ടി, മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, മുഹിമ്മാത്ത് എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് ഹാമിദ് തങ്ങള്‍, വൈസ് പ്രിന്‍സിപ്പല്‍ അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സ്‌കൂളിലെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ഹനീഫ ടി. എ ഹിംസാക്കിനും വിവിധ മേഖലകളിലുള്ള പ്രവര്‍ത്തനങ്ങളിലെ മികവ് തെളിയിച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് എ.പി. ബാലകൃഷ്ണന്‍, മുഹമ്മദ് അനസ്, ഖദീജത്ത് ജുമൈല എന്നിവര്‍ക്കും സമ്മാനിച്ചു. പത്തോളം ക്ലബ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് മുഹിമ്മാത്ത് വര്‍ക്ക് എക്‌സ്പീരിയന്‍സ് ക്ലബ് നേടി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഷിദ് സ്വാഗതവും രതീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.Recent News
  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി