updated on:2018-06-05 06:11 PM
ഇഫ്താര്‍ സംഗമങ്ങള്‍ മാനവിക ഐക്യത്തിന്റെ മഹനീയ മാതൃകകള്‍ -ഡോ. ഖാദര്‍ മാങ്ങാട്

www.utharadesam.com 2018-06-05 06:11 PM,
കാസര്‍കോട്: റമദാന്‍ വ്രതം മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഉദാത്തമായ അനുഷ്ഠാനമാണെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ: ഖാദര്‍ മാങ്ങാട് പറഞ്ഞു. ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് കോസ്‌മോസ് ക്ലബ്ബ് ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ടി.കെ. അബ്ദുല്‍ നസീര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ആഗ്‌നസ് ഒട്ടോണമസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദ പഠനത്തില്‍ ഒന്നാം റാങ്ക് നേടിയ നഫീസത്ത് ഷിഫാനിയെയും കേരള സന്തോഷ് ട്രോഫി ടീം മാനേജര്‍ പി.സി ആസിഫിനേയും ചടങ്ങില്‍ ആദരിച്ചു. മുന്‍ മന്ത്രി സി.ടി അഹമ്മദലി, മുന്‍ എം.എല്‍.എ. സി.എച്ച് കുഞ്ഞമ്പു, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, കാസര്‍കോട് റെയില്‍വേ കോമേഴ്‌സ്യല്‍ സൂപ്രണ്ട് മോളി മാത്യു, സീനിയര്‍ എഞ്ചിനീയര്‍ റെജി മാത്യു, ഡോ സുരേഷ് ബാബു, എഞ്ചിനീയര്‍ അരുണ്‍, ട്രെയിനര്‍ അമീന്‍ ഷാ, ലയണ്‍സ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് സി.എല്‍. റഷീദ് ഹാജി, എ.കെ ഫൈസല്‍, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ദിനകര്‍ റൈ, എം.ടി ദിനേശ്, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദാത്ത്, കണ്‍വീനര്‍ എ.കെ. ശ്യാം പ്രസാദ്, എഞ്ചിനീയര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, ഒ.കെ മഹമൂദ് ഇബ്രാഹിം, ഷാഫി എ. നെല്ലിക്കുന്ന്, മുജീബ് അഹ്മദ്, കെ.സി ഇര്‍ഷാദ്, ബി.കെ. ഖാദര്‍, എം.എം നൗഷാദ്, ജലീല്‍ കക്കണ്ടം, ഷിഹാബ് തോരവളപ്പില്‍, പ്രസാദ് മണിയാണി, ഷംസീര്‍ റസൂല്‍, എഞ്ചിനീയര്‍ യൂസുഫ്, മുഹമ്മദ് ചേരൂര്‍, റയീസ് തളങ്കര, മജീദ് ബെണ്ടിച്ചാല്‍, സിദ്ദീഖ് എം.എ, സുനൈഫ് എം.എ.എച്ച്, മജീദ് ബെണ്ടിച്ചാല്‍, ഉമറുല്‍ ഫാറൂഖ്, തളങ്കര അബ്ദുല്‍ഖാദര്‍, മുസ്തഫ തോരവളപ്പില്‍, അബ്ദുസ്സലാം തായലങ്ങാടി, മനാഫ് നുള്ളിപ്പാടി, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, ഡോ. സുര്‍ജിത്ത്, രണ്‍ജിത്ത്, മാഹിന്‍ കുന്നില്‍, ഷാഹനാസ് സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രറട്ടറി ഫാറൂഖ് കാസ്മി സ്വാഗതവും ട്രഷറര്‍ ഷെരീഫ് കാപ്പില്‍ നന്ദിയും പറഞ്ഞു.Recent News
  അപകട മുന്നറിയിപ്പ് നല്‍കുന്നതിന് തീരദേശ വില്ലേജ് ഓഫീസുകളില്‍ സ്ഥാപിച്ച മൈക്ക് പ്രവര്‍ത്തന രഹിതം

  ഗ്രന്ഥാലയം ഹോമിയോ ക്ലിനിക്കിന് വഴിമാറുന്നു

  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി