updated on:2018-06-05 07:05 PM
രാഘവന്‍ കരുവാക്കോടിന് സഹായഹസ്തം; സംഗീത യാത്ര നടത്തി 1.15 ലക്ഷം നല്‍കി

www.utharadesam.com 2018-06-05 07:05 PM,
പെരിയാട്ടടുക്കം: രണ്ട് വൃക്കകളും തകര്‍ന്ന് ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന പാക്കം വെളുത്തോളി പാര്‍വ്വതി നിലയത്തിലെ രാഘവന്‍ കരുവാക്കോടിന് പെരിയാട്ടടുക്കം ശ്രുതി സംഗീത വിദ്യാലയം സംഗീത യാത്ര നടത്തി സ്വരൂപിച്ച 1,15,130 രൂപ സംഗീതജ്ഞന്‍ സദാശിവ ആചാര്യ കൈമാറി. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്ത് തിളങ്ങിയ രാഘവനെ അഞ്ച് വര്‍ഷമായി വൃക്കരോഗം തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ജേസീസ്, വി.പി കണ്ണന്‍ പാട്ടാളി സ്മാരക ട്രസ്റ്റ് തുടങ്ങി സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സൗഹൃദം സ്ഥാപിക്കാനും രാഘവന് കഴിഞ്ഞിരുന്നു.
ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയനാവേണ്ടി വരുന്ന രാഘവനെ സഹായിക്കാന്‍ ആരും രംഗത്തെത്താത്തതിനെ തുടര്‍ന്നാണ് ശ്രുതി വാരിജാക്ഷന്റെ നേതൃത്വത്തിലുള്ള സംഗീത വിദ്യാലയം കാസര്‍കോട് മുതല്‍ തൃക്കരിപ്പൂര്‍ വരെ സംഗീത യാത്രക്കൊരുങ്ങിയത്. പിരിഞ്ഞു കിട്ടിയ 1,15,130 രൂപ കഴിഞ്ഞ ദിവസം പെരിയാട്ടടുക്കത്ത് നടന്ന ചടങ്ങില്‍ കൈമാറി.Recent News
  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി

  മൈലാഞ്ചിയിടല്‍ മത്സരം നടത്തി