updated on:2018-06-05 07:21 PM
ഹരിതം സഹകരണം പദ്ധതി തുടങ്ങി

www.utharadesam.com 2018-06-05 07:21 PM,
വിദ്യാനഗര്‍: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം രണ്ടാം ഘട്ട പദ്ധതിക്ക് തുടക്കമായി. കാസര്‍കോട് സഹകരണ ബാങ്ക് പരിസരത്ത് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ജയചന്ദ്രന്‍ പ്ലാവിന്‍ തൈ നട്ടു. പ്രസിഡണ്ട് എസ്. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.സുമതി, വൈസ് പ്രസിഡണ്ട് പി. ദാമോദരന്‍ സംസാരിച്ചു. കാസര്‍കോട് മാര്‍ക്കറ്റിങ് ആന്റ് പ്രോസസിങ് സൊസൈറ്റിയില്‍ സെക്രട്ടറി പി.കെ. വിനോദ്കുമാര്‍ പ്ലാവിന്‍ തൈ നട്ടു. ബോവിക്കാനം മഹാത്മജി ഭവന നിര്‍മ്മാണ സംഘത്തില്‍ പ്രസിഡണ്ട് ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ വൃക്ഷ തൈകള്‍ നട്ടു.
സെക്രട്ടറി പി.കെ. പ്രകാശ് കുമാര്‍ സംസാരിച്ചു. ചെമ്മനാട് ബാങ്ക് പരിസരത്ത് സെക്രട്ടറി പി. രവീന്ദ്രന്‍ പ്ലാവിന്‍ തൈകള്‍ നട്ടു. എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് ചെങ്കള സഹകരണ ബാങ്ക് പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍ക്കുഡുലു പ്ലാവിന്‍ തൈകള്‍ നട്ടു.
വൈസ് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി കടവത്ത്, പ്രിന്‍സിപ്പാള്‍ എ.എന്‍. നാരായണന്‍, ബാങ്ക് സെക്രട്ടറി പി. ഗിരിധരന്‍ സംസാരിച്ചു.
ജില്ലയില്‍ വിവിധ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 3000 പ്ലാവിന്‍ തൈകള്‍ നടുന്നതിനാണ് നിര്‍ദ്ദേശിച്ചത്.



Recent News
  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി

  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി