updated on:2018-06-07 01:31 PM
കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ് രാജിവെച്ചു

www.utharadesam.com 2018-06-07 01:31 PM,
കുറ്റിക്കോല്‍: കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ് പഞ്ചായത്തംഗത്വം രാജിവെച്ചു. ഇത് സംബന്ധിച്ച രാജിക്കത്ത് അദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് നല്‍കിയത്. എട്ടാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാണ് സുനീഷ് വിജയിച്ചത്. പിന്നീട്് സുനീഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ പഞ്ചായത്തിലുണ്ടായ ഭരണമാറ്റത്തിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് 2017 ജനുവരി 13ന് സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനം അദ്ദേഹം രാജിവെച്ചൊഴിഞ്ഞു. ബി.ജെ.പി അംഗത്തിന് പിന്തുണ നല്‍കിയതിന്റെ പേരില്‍ ഔദ്യോഗിക വിഭാഗത്തില്‍ പെട്ട നാലു പേരെ കൂടി കോണ്‍ഗ്രസ് നേതൃത്വം ആറു വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു. ആര്‍.എസ്.പി അംഗത്തിന്റെയും ബി.ജെ.പി.അംഗങ്ങളുടെയും പിന്തുണയോടെ ഈ വിമത വിഭാഗമാണ് ഇപ്പോള്‍ പഞ്ചായത്ത് ഭരണത്തിന് നേത്യത്വം നല്‍കുന്നത്. 16 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിന് ആറും സി.പി.ഐക്ക് ഒന്നുമാണ് അംഗങ്ങളുള്ളത്. ബി.ജെ.പിക്ക് മൂന്നും. തുടക്കത്തില്‍ എല്‍.ഡി.എഫിനായിരുന്നു പഞ്ചായത്ത് ഭരണം. എന്നാല്‍ 2016 ഡിസംബര്‍ ഒന്നിന് യു.ഡി.എഫ് വിമതര്‍ ബി.ജെ.പിയുടെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതിനെ തുടര്‍ന്ന് വിമത വിഭാഗം നേതാവ് പി.ജി. ലിസി പ്രസിഡണ്ടാവുകയായിരുന്നു.
സുനീഷ് ജോസഫിന്റെ രാജിയോടെ പഞ്ചായത്ത് ഭരണവും അനിശ്ചിതത്വത്തിലാകും.
മാനസിക സമ്മര്‍ദ്ദം മൂലമാണ് സുനീഷിന്റെ രാജിയെന്ന് സൂചനയുണ്ട്. ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് തന്റെ രാജി ആവശ്യപെട്ട് സമീപിച്ചതായും സുനീഷ് വെളിപെടുത്തിയിട്ടുണ്ട്.Recent News
  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍

  സൗദി വെടിക്കെട്ട് പ്രദര്‍ശനം: കാസര്‍കോട് സ്വദേശിയടക്കം ഗിന്നസ് ബുക്കില്‍

  അക്വാ ഗ്രാനൈറ്റ് ഷോറൂം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

  പ്രകൃതിക്ക് അനുയോജ്യമായ തരത്തില്‍ മണലെടുക്കാം; യു.കെ. യൂസഫിന്റെ പോരാട്ടത്തിന് വിജയം

  നാടിന്റെ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടാവണം-കാന്തപുരം

  മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; യുവതി അറസ്റ്റില്‍

  ഭാരതം ഉറ്റുനോക്കുന്നത് രാഹുല്‍ ഗാന്ധിയെ-മുല്ലപ്പള്ളി

  ഡിഫന്‍സ് ബാങ്കോട് സംസ്ഥാനതല ദഫ്മുട്ട് മത്സരം: മലപ്പുറം ജേതാക്കള്‍

  മന്ത് രോഗ ചികിത്സാ രംഗത്തെ വിജയ നേട്ടത്തിനിടയില്‍ 9-ാമത് ദേശീയ സെമിനാറിന് ഐ.എ.ഡിയില്‍ നാളെ തുടക്കം

  അമൃതാ വെങ്കിടേഷിന്റെ സംഗീത കച്ചേരി 20ന്

  അഭിനയ മികവോടെ ലഘുനാടകങ്ങള്‍ അരങ്ങേറി

  പ്രൈം ലൈഫ് ഹെല്‍ത്ത് മാള്‍ ആരംഭിച്ചു

  ചെങ്കള പഞ്ചായത്തുതല സഹവാസ ക്യാമ്പ് 18 ന് തുടങ്ങും