updated on:2018-06-07 06:06 PM
പെണ്‍കൂട്ടായ്മയില്‍ സൗഹൃദ ഇഫ്താര്‍

www.utharadesam.com 2018-06-07 06:06 PM,
കാസര്‍കോട്: പെണ്‍കൂട്ടായ്മയില്‍ നടത്തിയ ഇഫ്താര്‍ സംഗമം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരലായി. 'എ വുമണ്‍സ് അസോസിയേഷന്‍ ഓഫ് കാസര്‍കോട് ഫോര്‍ എംപര്‍മെന്റ്' അവെയ്ക്ക് എന്ന പെണ്‍കൂട്ടായ്മയാണ് ഇഫ്താര്‍ സംഗമം ഒരുക്കിയത്. അവെയ്ക്കിന്റെ പ്രഖ്യാപനവും ഇഫ്താര്‍ സംഗമത്തിന്റെ ഉദ്ഘാടനവും സൗഹൃദം കാസര്‍കോട് ചെയര്‍മാനും കെയര്‍വെല്‍ ഹോസ്പിറ്റല്‍ ആന്റ് റിസേര്‍ച്ച് സെന്റര്‍ എം.ഡിയുമായ ഡോ. അബ്ദുല്‍ ഹമീദ് നിര്‍വ്വഹിച്ചു.
മാനവിക ഐക്യം വിളംബരം ചെയ്യാനും പുതിയ തലമുറയ്ക്ക് മൂല്യബോധം പകര്‍ന്നു നല്‍കാനും പെണ്‍കൂട്ടായ്മക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അവയ്ക്ക് ചെയര്‍പേഴ്‌സണ്‍ യാസ്മീന്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷറഫുന്നിസ ഷാഫി സ്വാഗതം പറഞ്ഞു. ഡോ. മുഹമ്മദ് ഷമീം റമദാന്‍ സന്ദേശം നല്‍കി. റജുല ഷംസുദ്ദീന്‍ അവയ്ക്കിനെ പരിചയപ്പെടുത്തി. ഡോ. ഫാത്തിമ അബ്ദുല്‍ കലാം, ഡോ.സുഹ്‌റ ഹമീദ്, ഡോ. നിരല്‍, ഉഷാ നായര്‍, സക്കീന അക്ബര്‍, ലീന റോഡ്രിക്‌സ്, സുലൈക്ക മാഹിന്‍ പ്രസംഗിച്ചു.
ബബിത റോഡ്രിക്‌സ്, ഗിരിജ ബള്ളാള്‍, അലീമ മുളിയാര്‍, ഷിഫാനി മുജീബ്, സൈബുന്നിസ അഷ്‌റഫ് അലി, നൂര്‍ ആയിഷ, ശംഷാദ് നാസീര്‍, മറിയം സലാഹുദ്ദീന്‍, പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഷഫീക്ക് നസറുല്ല, ഉത്തരദേശം എം.ഡി മുജീബ് അഹ്മദ്, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ്, ഡോ. അനില്‍, സലാഹുദ്ദീന്‍ എഞ്ചീനിയര്‍, അഡ്വ. എം.സി.എം അക്ബര്‍, പി.കെ.എം നൗഷാദ് സംബന്ധിച്ചു.Recent News
  സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം 29ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  ബാലകൃഷ്ണ വോര്‍ക്കുഡ്‌ലുവിന് യാത്രാമൊഴി

  എരിഞ്ഞിപുഴയില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പാരിസ്ഥിതിക പ്രശ്‌നം മൂലമെന്ന് നിഗമനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂള്‍ പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

  ജെ.സി.ഐ കാസര്‍കോട് ഇഫ്താര്‍ സംഗമം നടത്തി

  കെ.എം.സി.സി.യുടെ പ്രവര്‍ത്തനം മാതൃകാപരം-എന്‍.എ.

  യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സംഗമം സംഘടിപ്പിച്ചു

  അറബിക് ഭാഷ പഠനം നിഷേധിക്കാനുള്ള നീക്കം ചെറുക്കും-എം.എസ്.എഫ്

  ജെ.സി.ഐ. കാസര്‍കോടിന്റെ വിദ്യാഭ്യാസ എക്‌സ്‌പോ ശ്രദ്ധേയമായി

  അരങ്ങേറ്റം അവിസ്മരണീയമാക്കി 'ഇയാഗോ'

  ആരിക്കാടി കെ.ജെ.എന്നിന്റെ കുടിവെള്ള വിതരണം 2-ാം വര്‍ഷത്തില്‍

  ആയംകടവ് പാലം നിര്‍മ്മാണം പൂര്‍ത്തിയായിട്ടും അനുബന്ധ റോഡ് വികസനത്തിന് നടപടിയായില്ല

  നിയമ സഹായം വീട്ടു മുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു

  ബിജു കാഞ്ഞങ്ങാടിന് വീണ്ടും പുരസ്‌കാരം

  റാങ്ക് തിളക്കത്തില്‍ തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി