updated on:2018-06-07 07:25 PM
പുഴകളും തോടുകളും ഭൂമിയുടെ നാഡീ ഞരമ്പുകള്‍-എം.എ റഹ്മാന്‍

www.utharadesam.com 2018-06-07 07:25 PM,
ബേക്കല്‍: പുഴകളും തോടുകളും ഭൂമിയുടെ നാഡീഞരമ്പുകളെന്നും അത് നിലച്ചാല്‍ മണ്ണിന്റെ ആര്‍ദ്രതയും ജൈവഘടനയും ആവാസ വ്യവസ്ഥിതിയും നശിച്ച് മരുപ്രദേശമാകുമെന്നും പ്രശസ്ത സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പ്രൊഫ. എം.എ. റഹ്മാന്‍ പറഞ്ഞു.
പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ബേക്കല്‍ പുഴയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉദുമ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ബേക്കല്‍ പുഴയുടെ തീരത്ത് പുഴസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയുടെ കരയിലെ മണ്ണൊലിപ്പ് തടഞ്ഞ് പാര്‍ശ്വം സംരക്ഷിച്ചുനിര്‍ത്തുന്നതിനായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പുഴക്കരയില്‍ മുളത്തൈകള്‍ വെച്ചുപിടിപ്പിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര മുഖ്യസ്ഥാനികന്‍ പാണം ആയത്താര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ പരിസരങ്ങളിലായി 500 ഫല വൃക്ഷങ്ങളും ഔഷധ-തണല്‍ മരങ്ങളും വെച്ചുപിടിപ്പിച്ചു. ഇമാമുമാരും ക്ഷേത്ര സ്ഥാനികരും നേതൃത്വം നല്‍കി.
ബേക്കല്‍ ജംഗ്ഷനില്‍ നടന്ന പരിസ്ഥിതി സംരക്ഷണ സദസ് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ. ബക്കര്‍ അധ്യക്ഷത വഹിച്ചു. എ.ബി. ഷാഫി സ്വാഗതം പറഞ്ഞു. പ്രൊഫ. എം.എ. റഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. പുഴസംരക്ഷണ പദ്ധതിരേഖ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ. മുഹമ്മദലി ഏറ്റുവാങ്ങി.
ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി മൂസാ ബി. ചെര്‍ക്കള, ബേക്കല്‍ കുറുംബ ഭഗവതി ക്ഷേത്ര പ്രസിഡണ്ട് കെ.കെ. കുഞ്ഞിരാമന്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ ഹമീദ് മാങ്ങാട്, കെ.എ. അബ്ദുല്ല ഹാജി, തൊട്ടി സാലിഹ് ഹാജി, ഹുസൈനാര്‍ തെക്കില്‍, പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം എം.ജി. ആയിഷ, കെ.കെ. കുഞ്ഞിരാമന്‍, എം.എച്ച്. മുഹമ്മദ് കുഞ്ഞി, കാപ്പില്‍ മുഹമ്മദ് പാഷ, സലാം ആദൂര്‍, ഷമീം ബേക്കല്‍, അന്‍സാരി ബേക്കല്‍, ഹനീഫ മഠം, ബഷീര്‍ പൂച്ചക്കാട്, ഗഫൂര്‍ ബേക്കല്‍, എ.എം.എ. ഖാദര്‍, ഹീന മുഹമ്മദ്, എം.ബി. ഷാനവാസ് സംബന്ധിച്ചു. ചടങ്ങില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ രണ്ടായിരം തൈകള്‍ പഞ്ചായത്ത്, ശാഖാ കമ്മിറ്റികള്‍ നട്ടുപിടിപ്പിച്ചു.



Recent News
  മാഹിന്‍ ഹാജിയെ അനുസ്മരിച്ചു

  കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോദി വിരുദ്ധത തടസമാകുന്നു- ശ്രീകാന്ത്

  റോഡിലെ കുഴികളടക്കാന്‍ ഓട്ടോ ഡൈവര്‍മാര്‍ കൈകോര്‍ത്തു

  ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു

  തീരസംരക്ഷണത്തിനായി കാറ്റാടി വെച്ച് പിടിപ്പിച്ചു

  ഫുട്‌ബോള്‍ ഗ്രാമത്തെ ആവേശത്തിലാക്കി സൗഹൃദ മത്സരം; പൊലീസ് ടീമിന് ജയം

  എജുസൈന്‍ പഠന ക്യാമ്പ് സമാപിച്ചു

  പെരുന്നാള്‍ ദിനത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് ജദീദ് റോഡ് വായനശാല മാതൃകയായി

  പുലിക്കുന്ന് റോഡ് ഒരു മാസമായി ഇരുട്ടില്‍; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

  മില്‍മ കാസര്‍കോട് ഡയറിക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ബഹുമതി

  ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിനെ ചൊല്ലി സി.പി.എമ്മില്‍ വടംവലി; ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി

  ബങ്കരക്കുന്നില്‍ കുടിവെള്ള പൈപ്പ് പൊട്ടി ഒന്നര വര്‍ഷം; വാഴ നട്ട് പ്രതിഷേധം

  ദേശീയപാതയിലെ കുഴികള്‍ കുരുതിക്കളമാവുന്നതിന് മുമ്പ് നികത്താന്‍ നടപടി വേണം-മൊഗ്രാല്‍ ദേശീയവേദി

  ബേക്കല്‍ ജനമൈത്രി പൊലീസ് ട്രാഫിക്ക് ബോധവല്‍ക്കരണം നടത്തി

  ലോകകപ്പ് ഫുട്‌ബോള്‍: ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശനമൊരുക്കി ഇ.വൈ.സി.സി