updated on:2018-06-11 06:53 PM
കുറ്റിക്കോല്‍ ഐ.ടി.ഐ: തുടക്കം താല്‍ക്കാലിക കെട്ടിടങ്ങളില്‍; സ്വന്തമായി സ്ഥലം കണ്ടെത്തും

www.utharadesam.com 2018-06-11 06:53 PM,
കുറ്റിക്കോല്‍: കുറ്റിക്കോലില്‍ പുതുതായി അനുവദിച്ച ഐ.ടി.ഐ. ഈ അധ്യയന വര്‍ഷം തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. പറഞ്ഞു. കുറ്റിക്കോലിലെ താല്‍ക്കാലിക കെട്ടിടങ്ങളില്‍ ആഗസ്തില്‍ ക്ലാസുകള്‍ തുടങ്ങും. ജോലി സാധ്യതയുള്ള നാല് കോഴ്സുകള്‍ ഉണ്ടാകും. കുറ്റിക്കോല്‍ ടൗണിനോട് ചേര്‍ന്നുതന്നെ ഐ.ടി.ഐക്ക് സ്വന്തം സ്ഥലം കണ്ടെത്തി അവിടെ കെട്ടിടം പണിയും. മലയോര മേഖലയിലെ നൂറുകണക്കിനാളുകളുടെ ആഗ്രഹമാണ് ഐ.ടി.ഐ. അനുവദിച്ചതിലൂടെ യാഥാര്‍ത്ഥ്യമായത്. ഒരു സാങ്കേതിക തൊഴില്‍ സ്ഥാപനം ആരംഭിക്കണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. ഐ.ടി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ യോഗം ചേര്‍ന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമനാ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ജി. ലിസി, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് സി. രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം എം. നാരായണന്‍, പി. ദിവാകരന്‍, പി. ഗോപിനാഥന്‍, ബി. ചാത്തുക്കുട്ടി, സി. മാധവന്‍, ജി. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു.Recent News
  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി