updated on:2018-06-12 08:10 PM
എം.എസ്.എഫ് സ്‌കൂള്‍ കിറ്റുകള്‍ നല്‍കി

www.utharadesam.com 2018-06-12 08:10 PM,
എരിയാല്‍: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ദേശീയ സ്‌കൂള്‍ കാമ്പയിന്‍ ആയ 'നയി ദിശ നയാ രാസ്താ' പദ്ധതിയുടെ ഭാഗമായി പത്താം വാര്‍ഡ് എരിയാല്‍ എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡ് പരിധിയിലെ നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റുകള്‍ നല്‍കി.
ഹംറാസ് എരിയാലിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലര്‍ അന്‍വര്‍ ചേരങ്കൈ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു, ജിദ്ദ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ട് ജാഫര്‍ അക്കര, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എ.പി ജാഫര്‍, ഹാരിസ് എരിയാല്‍, മന്‍സൂര്‍ അക്കര, അബു നവാസ്, ഷംസു എരിയാല്‍, ഷംസു മാസ്‌കൊ, ഹുസൈന്‍ പോസ്റ്റ്, മുസ്താഖ് ഹുദവി സംസാരിച്ചു. മുബീന്‍ സ്വാഗതവും റഹീസ് ചേരങ്കൈ നന്ദിയും പറഞ്ഞു. അന്‍വര്‍ ചേരങ്കൈക്കുള്ള എം.എസ്.എഫ് കമ്മിറ്റിയുടെ ഉപഹാരം ജാഫര്‍ അക്കരയും ഖത്തര്‍ കെ.എം.സി.സി ജില്ലാ വൈസ് പ്രസിഡണ്ടായ ഹാരിസ് എരിയാലിനുള്ള ഉപഹാരം മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ട്രഷറര്‍ പോസ്റ്റ് ഹുസൈനും നല്‍കി.



Recent News
  ചെര്‍ക്കളത്തിന്റെ ഓര്‍മ്മയ്ക്ക് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ ഉടുപ്പുമായി ദുബായ് ജില്ലാ കെ.എം.സി.സി.

  എല്‍.സുലൈഖക്ക് ഐ.എന്‍.എല്‍ സ്വീകരണം നല്‍കി

  അരമന ആസ്പത്രിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ദന്ത ചികിത്സ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

  ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി: ഷാനവാസ് പാദൂര്‍ വീണ്ടും പ്രസിഡണ്ട്

  നേതൃപാടവം ജീവിതത്തില്‍ തെളിയിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ചെര്‍ക്കളം-മന്ത്രി കെ.ടി ജലീല്‍

  മര്‍സാന ബസിന്റെ കാരുണ്യ യാത്രയില്‍ പിരിഞ്ഞുകിട്ടിയത് അരലക്ഷം രൂപ

  ആഗസ്ത് 17 മുതല്‍ ഇന്ദിരാ നഗറില്‍ കാസര്‍കോട് മഹോത്സവം; പന്തലിന് കാല്‍ നാട്ടി

  ഓര്‍മ്മകളുടെ മധുരതീരത്ത് അവര്‍ വീണ്ടും സംഗമിച്ചു

  മരണക്കയത്തില്‍ നിന്ന് രണ്ട് കുട്ടികളെ രക്ഷിച്ച ആബിദിന് സൈക്കിള്‍ സമ്മാനം

  ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗിനി പദ്ധതിയും കാഞ്ഞങ്ങാട് ബ്രാഞ്ചും ഉദ്ഘാടനം ചെയ്തു

  സഅദിയ്യക്കൊരു കൈത്താങ്ങ് പദ്ധതിക്ക് തുടക്കം

  ബാലചന്ദ്രന്‍ നീലേശ്വരം അനുസ്മരണം നടത്തി

  15-ാം വര്‍ഷവും ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ച് സിറ്റിഗോള്‍ഡ്

  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി