updated on:2018-06-14 01:26 PM
27-ാം രാവിനെ ഉണര്‍ത്തി വിശ്വാസികള്‍; ചായസല്‍ക്കാരവും പായസവും ഒരുക്കി സംഘടനകള്‍

www.utharadesam.com 2018-06-14 01:26 PM,
കാസര്‍കോട്: ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിച്ച് റമദാനിലെ 27-ാം രാവില്‍ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയിലേക്കടക്കം ഒഴുകിയെത്തിയത് ആയിരങ്ങള്‍. രാവേറെ കഴിഞ്ഞിട്ടും വിശ്വാസികളുടെ അണമുറിയാത്ത പ്രവാഹമായിരുന്നു പള്ളികളിലേക്ക്.
മാലിക് ദീനാര്‍ പള്ളി പ്രാര്‍ത്ഥനക്കെത്തിയവരെ കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. അര്‍ധരാത്രി നടന്ന തസ്ബീഹ് നമസ്‌കാരത്തിലും ആയിരങ്ങളാണ് അണിനിരന്നത്. എല്ലാ പള്ളികളിലും തസ്ബീഹ് നിസ്‌കാരം ഉണ്ടായിരുന്നു. 27-ാം രാവില്‍ വിശ്വാസികളെ വരവേല്‍ക്കാന്‍ തായലങ്ങാടിയില്‍ യൂത്ത് ലീഗ് ശാഖ കമ്മിറ്റി ചായ സല്‍ക്കാരവും തളങ്കരയില്‍ ഡിഫന്‍സ് ബാങ്കോട് പായസ വിതരണവും നടത്തി.
തായലങ്ങാടി ശാഖ യൂത്ത് ലീഗ് കമ്മിറ്റി തായലങ്ങാടി ടവര്‍ ക്ലോക്കിന് സമീപം ഒരുക്കിയ ചായക്ക് പുറമെ വിവിധ പലഹാരങ്ങളും വിളമ്പി. തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖത്തീബ് മുജീബ് റഹ്മാന്‍ നിസാമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
മുഹമ്മദ് കുഞ്ഞി തായലങ്ങാടി സ്വാഗതം പറഞ്ഞു. പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ, ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍, വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല, എ.എം കടവത്ത്, വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍, ഷംസുദ്ദീന്‍ ബായിക്കര, കെ.എസ് മുഹമ്മദ് കുഞ്ഞി ഹാജി, ബി.എം അബ്ദുല്‍റഹ്മാന്‍, അജ്മല്‍ തളങ്കര, എ.എ അസീസ്, എം.എസ് താജുദ്ദീന്‍, പുതിയപുര ബഷീര്‍, സഹീര്‍ ആസിഫ്, സി.പി അബ്ദുല്‍ ഹമീദ്, മൊയ്തു കമ്പിളി, എന്‍.എ അബ്ദുല്ലകുഞ്ഞി, വസീം ഫോര്‍ട്ട് റോഡ്, കെ.എം ഹാരിസ്, അജീര്‍, സാന്‍ഫര്‍, ഗഫൂര്‍ മാളിക, സക്കരിയ്യ, നാച്ചു കുട്രു, മുജീബ്, ശിഹാബ്, ഹുസൈഫ്, ഷാനിബ്, മുഹമ്മദ് കുഞ്ഞി യൂണിവേഴ്‌സല്‍, ഷഹ്ബാസ്, നാച്ചു, അന്‍വര്‍ പുളിമുട്ട, നിയാസ്, അനു തായലങ്ങാടി, അഷ്‌റഫ് ഗുല്‍സാര്‍, ഖാലിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ പരീക്ഷകളില്‍ മികവ് കാട്ടിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.
അബുദാബി കെ.എം.സി.സിയുടെ കാരുണ്യ പ്രവര്‍ത്തനമായ മരുന്ന് വിതരണത്തിന്റെ ലോഗോ പ്രകാശനവും നടന്നു.
ഡിഫന്‍സ് ബാങ്കോടിന്റെ ആഭിമുഖ്യത്തില്‍ ഇത്തവണയും മാലിക് ദീനാര്‍ പള്ളി കവാടത്തില്‍ പായസ വിതരണം നടത്തി. പതിനായിരങ്ങള്‍ക്കാണ് പായസ വിതരണം നടത്തിയത്.



Recent News
  പാണത്തൂര്‍ പി.എച്ച്.സിക്ക് പുതിയ കെട്ടിടം; കിടത്തി ചികിത്സ സൗകര്യം വേണമെന്ന് പഞ്ചായത്ത്

  രോഗനിര്‍ണ്ണയത്തിലും നിവാരണത്തിലും ഡോക്യുമെന്റേഷന്‍ അത്യാവശ്യഘടകം-അശോക് രാമന്‍

  ടി.കെ. നാരായണനും ഡോ.റിജിത് കൃഷ്ണനും പുരസ്‌കാരം

  ഖാസിയുടെ മരണം: നൂറാം ദിനത്തില്‍ നടന്ന സയ്യിദന്മാരുടെ സംഗമത്തില്‍ പ്രതിഷേധമിരമ്പി

  സൗജന്യ നിയമ സഹായവുമായി കലക്ടറേറ്റില്‍ ലീഗല്‍ എയിഡ് ക്ലിനിക്കിന് തുടക്കമായി

  സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി -എസ്.പി.

  അരമങ്ങാനം ജംഗ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിക്ക് നിവേദനം നല്‍കി

  വിനോദിനി നാലപ്പാടം അവാര്‍ഡ് ഇ. പത്മാവതിക്ക്

  വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമാവുന്നത് സാമൂഹിക പ്രതിബദ്ധതയിലൂടെ -ഷാഫി പറമ്പില്‍ എം.എല്‍.എ

  പെരിയ എയര്‍സ്ട്രിപ്പ്: നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു

  'ഇശലില്‍ കനല്‍ തോറ്റിയ കവി' നാളെ പ്രദര്‍ശിപ്പിക്കും

  ഐ.എ.ഡിയുടെ ചികിത്സാരീതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പരിഗണനയില്‍-പത്മശ്രീ വൈദ്യ രാജേഷ്

  ഖാസിയുടെ മരണം; സമരം നൂറാം ദിനത്തിലേക്ക്

  സിദ്ദീഖ് നദ്‌വി ചേരൂരിന് കണ്ണാടി ചരിത്ര പുരസ്‌കാരം

  മന്ത് രോഗ നിവാരണം: കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ ഉണ്ടാവണം -പ്രൊഫ. ടെറന്‍സ് ജെ.റെയാന്‍