updated on:2018-07-05 02:24 PM
ഹാജിമാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ്

www.utharadesam.com 2018-07-05 02:24 PM,
കാസര്‍കോട്: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് യാത്ര തിരിക്കുന്ന ഹാജിമാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പ് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘടിപ്പിക്കും.
ബേക്കല്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള ഹാജിമാര്‍ക്ക് നാളെ രാവിലെ 8.30 മണിക്ക് കാസര്‍കോട് ചെര്‍ക്കളം ഖുവ്വത്തുല്‍ ഇസ്ലാം മദ്രസ്സയിലും ചെറുവത്തുര്‍, പടന്ന, വലിയ പറമ്പ് പഞ്ചായത്തുകളിലെ ഹാജിമാര്‍ക്ക് 8 ന് ഞായറാഴ്ച രാവിലെ 8.30 മണിക്ക് പടന്ന ഷറഫ് കോളേജിന്റെ പഴയ ബ്ലോക്കിലും തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഹാജിമാര്‍ക്ക് 10 ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വള്‍വക്കാടുള്ള തൃക്കരിപ്പൂര്‍ സി.എച്ച്.സെന്ററിലും നീലേശ്വരം മുതല്‍ ബേക്കല്‍ പള്ളിക്കര വരെയുള്ള ഹാജിമാര്‍ക്ക് 15 ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മണി മുതല്‍ കാഞ്ഞങ്ങാട് പുതിയ കോട്ട മദ്രസ്സയിലും വെച്ച് ഡോക്ടര്‍മാര്‍ പരിശോധന നടത്തി കേന്ദ്ര ഹജ്ജ് കമ്മറ്റി ഏര്‍പ്പെടുത്തിയ മെഡിക്കല്‍വാക്‌സിനേഷന്‍ട്രയിനിംഗ് ബുക്ക് ലെറ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് രേഖപ്പെടുത്തി നല്‍കും.
ഈ മെഡിക്കല്‍ ക്യാമ്പുകള്‍ ജില്ലയിലെ മുഴുവന്‍ ഹജ്ജാജിമാരും പ്രയോജനപ്പെടുത്തണം. കവറിലെ മുഴുവന്‍ ഹാജിമാരും ക്യാമ്പില്‍ ഹാജരാകണം..
മെഡിക്കല്‍ ക്യാമ്പിന് വരുന്ന ഹാജിമാര്‍ കവര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് കോപ്പി, 3.5 ത 3.5 സെ.മി. വലുപ്പമുള്ള കളര്‍ ഫോട്ടോ, രക്ത ഗ്രൂപ്പ് നിര്‍ണ്ണയിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ പരിശോധനാ ഫലത്തിന്റെ ലാബ് രേഖ, ഇപ്പോള്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന അസുഖങ്ങളെ കുറിച്ചുള്ള മെഡിക്കല്‍ രേഖകള്‍, സമീപ കാലത്ത് ഓപ്പറേഷനോ മറ്റോ നടത്തിയിട്ടുണ്ടെങ്കില്‍ അവയുടെ രേഖ എന്നിവ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് മേഖലകളിലെ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ ട്രയിനര്‍മാരുമായി ബന്ധപ്പെടണം.Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു