updated on:2018-07-05 06:25 PM
മേല്‍പറമ്പ് വികസന സമിതി രൂപീകരിച്ചു

www.utharadesam.com 2018-07-05 06:25 PM,
മേല്‍പറമ്പ്: മേല്‍പറമ്പ് പ്രദേശത്തിന്റെ സമഗ്ര വികസന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് മേല്‍പറമ്പിലെ സാംസ്‌കാരിക-സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികള്‍, തൊഴില്‍ സംഘടനാ പ്രതിനിധികള്‍, ഓട്ടോ-ടാക്‌സി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി മേല്‍പറമ്പ് വികസന സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചന്ദ്രഗിരി ക്ലബ് സംഘടിപ്പിച്ച ആലോചനാ യോഗത്തില്‍ തീരുമാനമായി.
ചന്ദ്രഗിരി ക്ലബ് പ്രസിഡണ്ട് ഖാദര്‍ ചട്ടഞ്ചാല്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു. തമ്പ് മേല്‍പറമ്പ് ജനറല്‍ സെക്രട്ടറി അനൂപ് കളനാട്, ഒരുമ സാംസ്‌കാരിക സമിതി ജനറല്‍ സെക്രട്ടറി ഹമീദ് ചാത്തംകൈ, ജിംഖാന മേല്‍പറമ്പ് ജനറല്‍ സെക്രട്ടറി സലാം കൈനോത്ത്, ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് നസീര്‍ കൂവത്തൊട്ടി, ഒ.എസ്.എ. ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ മാക്കോട്, ഗ്രീന്‍ സ്റ്റാര്‍ ഒറവങ്കര ജനറല്‍ സെക്രട്ടറി അബ്ദുല്ല. എ.വൈ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പറമ്പ് യൂണിറ്റ് പ്രസിഡണ്ട് കെ.എ.ഫാറൂഖ്, ഹയര്‍ ഗൂഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ പ്രതിനിധി കമലാക്ഷ, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധി അന്‍സാര്‍, ഫസല്‍ റഹ്മാന്‍ മാസ്‌റ്റേര്‍സ്, മുഹമ്മദ് കോളിയടുക്കം പ്രസംഗിച്ചു.
മേല്‍പറമ്പ് വികസന സമിതി ഭാരവാഹികള്‍. അബ്ദുല്‍ ഖാദര്‍ ചഞ്ചാല്‍(ചെയര്‍മാന്‍), സൈഫുദ്ധീന്‍ മാക്കോട്, അബ്ദുല്ല എ.വൈ, കമലാക്ഷ, സലാം കൈനോത്ത്, കെ.എ. ഫാറൂഖ്, മുഹമ്മദ് ഷാ(വൈസ് ചെയര്‍മാന്‍മാര്‍), അനൂപ് കളനാട്(ജനറല്‍ കണ്‍വീനര്‍), ഫസല്‍ റഹ്മാന്‍ മാസ്‌റ്റേര്‍സ്, നിയാസ് കൈനോത്ത്, അന്‍സാര്‍, ഹമീദ് ചാത്തംകൈ, ഹസന്‍കുട്ടി, ഗഫൂര്‍, ആഷിഫ് കൈനോത്ത്(കണ്‍വീനര്‍മാര്‍), നസീര്‍ കൂവത്തൊട്ടി (ട്രഷറര്‍).
ജനറല്‍ കണ്‍വീനര്‍ അനൂപ് കളനാട് നന്ദി പറഞ്ഞു.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി