updated on:2018-07-05 07:15 PM
കെ. അബ്ദുല്‍റഹ്മാന്റെ പുസ്തകം പ്രകാശിതമായി

www.utharadesam.com 2018-07-05 07:15 PM,
കാസര്‍കോട്: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പി.ആര്‍.ഡി മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍റഹ്മാന്‍ രചിച്ച 'വായന, പഠനം, ജീവിതം' എന്ന പുസ്തകം പ്രകാശനം ചെയ്തു. മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു പ്രസ്‌ക്ലബ് പ്രസിഡണ്ട് ടി.എ. ഷാഫിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. വായന, പ്രസംഗം, നേതൃഗുണം, പരീക്ഷാപേടി, തീവ്രവാദം എന്ന ആപത്ത്, ആരോഗ്യശീലം, മുലയൂട്ടല്‍, ബാലവേല, ദിനാചരണങ്ങള്‍ തുടങ്ങിയ ഇരുപതോളം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതാണ്് പുസ്തകം. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. വി.വി പ്രഭാകരന്‍ പുസ്തകം പരിചയപ്പെടുത്തി.
പ്രൊഫ. എ. ശ്രീനാഥ, നാരായണന്‍ പേരിയ, ഗോവിന്ദന്‍ രാവണേശ്വരം സംസാരിച്ചു.
കെ. അബ്ദുല്‍റഹ്മാന്‍ പുസ്തക രചനക്ക് വഴിവെച്ച അനുഭവങ്ങള്‍ വിവരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ. വി സുഗതന്‍ സ്വാഗതവും കെ.വി രാഘവന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Recent News
  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു

  പി.ഡി.പി ആസ്ഥാന മന്ദിരം പണിയുന്നു