updated on:2018-07-05 07:16 PM
മുസ്ലിം ലീഗ് ഭരണസമിതിയെ സംരക്ഷിക്കാനുള്ള ശ്രമം ആത്മഹത്യാപരം-ഡി.വൈ.എഫ്.ഐ

www.utharadesam.com 2018-07-05 07:16 PM,
കുമ്പള: കുമ്പള പഞ്ചായത്തിലെ ലീഗ് ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ നടത്തിയ മാര്‍ച്ചിനെ വിമര്‍ശിച്ച് കണ്ണടച്ച് ഇരുട്ടാക്കാാനുള്ള യൂത്ത്‌ലീഗ് ശ്രമം ആത്മഹത്യാപരമെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. വര്‍ഷങ്ങളായി കുമ്പള പഞ്ചായത്ത് ഭരണം കൈയ്യാളുന്ന യു.ഡി.എഫ് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജ് ഉള്‍പ്പെടെ നിരവധി കോളേജുകളും സ്‌കൂളുകളും ഉള്ള കുമ്പളയില്‍ ദിവസവും ആയിരത്തിലധികം വിദ്യാര്‍ത്ഥികളും സ്ത്രീകളും വന്നുപോകുന്നു. എന്നാല്‍ ഇതുവരെയായും പൊളിച്ച് മാറ്റിയ ബസ്സ്റ്റാന്റ് പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാവാത്ത പഞ്ചായത്ത് അധികൃതര്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം കണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സമീപനം സ്വീകരിക്കുകയാണ്. യാത്രക്കാര്‍ക്ക് ആവശ്യമായ മൂത്രപ്പുര പോലും കുമ്പള ടൗണിലില്ല.
400ഓളം തെരുവുവിളക്കുകള്‍ സ്ഥാപിച്ചുവെന്ന് പറയുമ്പോഴും കുമ്പള ടൗണ്‍ ഇരുട്ടില്‍ തന്നെയാണ്. ഭരണ സമിതി നടത്തുന്ന അഴിമതികള്‍ പൊതുസമൂഹം അറിയാതിരിക്കാന്‍ ഉദ്യോഗസ്ഥരെ മാനസികമായി പീഡനത്തിന് വിധേയമാക്കി ഉദ്യോഗസ്ഥരെ സ്വയം പിരിഞ്ഞ് പോവാന്‍ പ്രേരിപ്പിക്കുകയാണ്.
കുമ്പള പഞ്ചായത്തിലെ അഴിമതിയെ മറച്ച് പിടിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മേലില്‍ പഴിചാരാനുള്ള ശ്രമം വിലപ്പോവില്ല എന്നും കള്ളപ്രചരണം പൊതു സമൂഹം തള്ളിക്കളയണമെന്നും ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു