updated on:2018-07-05 07:19 PM
ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വായന വര്‍ഷാചരണത്തിന് തുടക്കമായി

www.utharadesam.com 2018-07-05 07:19 PM,
ബേക്കല്‍: ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ വായന വര്‍ഷാചരണത്തിന് തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വായനാ പരിപാടികള്‍ക്കാണ് തുടക്കം കുറിച്ചത്. വര്‍ണ്ണശബളമായ പരിപാടികളോടുകൂടി കുട്ടികള്‍ വായനാവര്‍ഷത്തെ എതിരേറ്റു. പ്രശസ്ത സാഹിത്യകാരനും നിരൂപകനും ചെറുകഥാകൃത്തുമായ പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഭാവന വളര്‍ത്തിയെടുക്കുന്നത് വായനയാണെന്നും സമസ്ത ജീവജാലങ്ങളേയും കണ്ടും കേട്ടും വായിച്ചെടുക്കണമെന്നും കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. സ്‌കൂള്‍ സി.ഇ.ഒ. സലീം പൊന്നമ്പത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഗണേഷ് കട്ടയാട്ട് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡണ്ട് എം. എസ്. ജംഷീദ്, മദര്‍ പി.ടി.എ പ്രസിഡണ്ട് ഹസീന എന്നിവര്‍ പ്രസംഗിച്ചു.
വായന വര്‍ഷത്തിന്റെ ഭാഗമായി ലോഗോയും 2018-19 വര്‍ഷത്തെ സ്‌കൂള്‍ അക്കാദമിക് കലണ്ടറും പി.സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. മുഹമ്മദ് ഫിന്‍സര്‍ അക്കര, സൂരജ്. ബി, അബൂബക്കര്‍ സിദ്ദിഖ്, ഹസീന ഹസ്സന്‍, സലീം പൊന്നമ്പത്ത്, പി. സുരേന്ദ്രന്‍, നവാബ്, ഫാത്തിമത്ത് സബ, ജലീല്‍ കാപ്പില്‍, എം.എസ്. ജംഷീദ്, ഗണേഷ് കട്ടയാട്ട്, സരോജിനി ഭായ്, ആശാ ബാലന്‍, യു.പി. സെക്ഷന്‍ എച്ച്.എം. പ്രിയ, ഷീബാ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു