updated on:2018-07-05 07:21 PM
ദേശീയ പാതയുടെ അറ്റകുറ്റ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തണം-ലീഗ്

www.utharadesam.com 2018-07-05 07:21 PM,
കാസര്‍കോട്: സമയബന്ധിതമായി അറ്റകുറ്റ പ്രവര്‍ത്തികള്‍ നടത്താത്തത് മൂലം ജില്ലയിലെ ദേശീയ പാത ആകെ തകര്‍ന്നു കിടക്കുകയാണെന്നും ഇത് മൂലം ദേശീയ പാതയില്‍ വാഹന അപകടങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നുവെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന നിസ്സംഗത അവസാനിപ്പിച്ച് ദേശീയ പാത അറ്റകുറ്റ പ്രവര്‍ത്തി യുദ്ധകാലടി സ്ഥാനത്തില്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു.
പത്താം തരം പരീക്ഷയില്‍ ജില്ലയില്‍ ഉയര്‍ന്ന വിജയശതമാനം വന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിന് സീറ്റില്ലാത്ത അവസ്ഥയാണുള്ളത്. ഇത് കാരണം ഒട്ടനവധി കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചിട്ടില്ല. ഇത് ഗൗരവമായി കണക്കിലെടുത്ത് ജില്ലയില്‍ പ്ലസ് വണ്ണിന് ആവശ്യമായ സീറ്റുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് എം.സി.ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടി ആഗസ്റ്റ് ഒന്നിന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്താനും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വര്‍ഗ്ഗീയ മുക്ത ഭാരതം ആക്രമരഹിത കേരളം' എന്ന സന്ദേശവുമായി നവംമ്പര്‍ 24 മുതല്‍ ഡിസംമ്പര്‍ 24 വരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന യുവജന യാത്രയുടെ ഉദ്ഘാടന പരിപാടിയും ജില്ലയിലെ മറ്റു സ്വീകരണ പരിപാടികളും വിജയിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാകുന്നതിന്റെ ഭാഗമായി മുഴുവന്‍ മുസ്ലിം ലീഗ് പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികള്‍ ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ വിളിച്ച് ചേര്‍ക്കാനും തീരുമാനിച്ചു.
സി.ടി. അഹമ്മദലി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, എം.എസ്. മുഹമ്മദ് കുഞ്ഞി, വി.കെ.പി. ഹമീദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍ എ . എ.ജി.സി.ബഷീര്‍, അസീസ' മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുല്‍ ഖാദര്‍, പി.എം.മുനീര്‍ ഹാജി, മുസ്സാ ബി. ചെര്‍ക്കള, പ്രസംഗിച്ചു.Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു