updated on:2018-07-05 07:47 PM
പഞ്ചായത്ത് വകുപ്പിലെ അടിക്കടിയുള്ള സ്ഥലംമാറ്റം അവസാനിപ്പിക്കണം-അസോസിയേഷന്‍

www.utharadesam.com 2018-07-05 07:47 PM,
കാസര്‍കോട്: ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ അടിയന്തിരമായും നിയമനം നടത്തണമെന്നും ജില്ലക്കകത്ത് തന്നെ ജോലി ചെയ്യുന്നവരെ പരസ്പരം സ്ഥലം മാറ്റുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് എ.എ. ജലീല്‍ അധ്യക്ഷത വഹിച്ചു. 2017-18 വര്‍ഷത്തില്‍ðജീവനക്കാര്‍ ആവശ്യത്തിന് ഇല്ലാതിരുന്നിട്ടും നികുതി പിരിവിലും വാര്‍ഷിക ചെലവുകളിലും 100 ശതമാനവും അതിനടുത്തും നേട്ടം കൈവരിച്ച ഉദ്യോഗസ്ഥന്‍മാരെ പോലും യാതൊരു മാനദണ്ഡവുമില്ലാതെ സ്ഥലം മാറ്റുകയാണ്. പകുതിയോളം പഞ്ചായത്തുകളിലും അസി. എഞ്ചിനീയര്‍മാരെ ഇനിയും നിയമിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നതിന്റെ ഭാഗമായി പ്രസിഡണ്ടുമാര്‍ തലസ്ഥാനത്ത് നിന്ന് പ്രതിഷേധം അറിയിക്കാന്‍ യോഗം തീരുമാനിച്ചു. ജീവനക്കാരുടെ അപര്യാപ്തതയും സാങ്കേതികകാരണങ്ങളാലും പദ്ധതി ഭേദഗതി സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഭേദഗതി സമര്‍പ്പിക്കാനുള്ള അവസരം അടിയന്തിരമായി നല്‍കണമെന്ന് യോഗം ആവശ്യപ്പട്ടു. ലൈഫ് മിഷന്‍ പദ്ധതിയില്‍ സപ്ലിമെന്റ് ലിസ്റ്റ് കൂട്ടിച്ചേര്‍ക്കാന്‍ സൗകര്യമൊരുക്കണമെന്നും റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കരുത് എന്ന നിര്‍ദ്ദേശം നല്‍കിയിട്ടും അത്തരക്കാരെ പ്രഥമലിസ്റ്റില്‍ðഉള്‍പ്പെടുത്താനുള്ള നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. കല്ലട്ര അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ മജീദ് ബി.എ, രൂപവാണി, ഇന്ദിര പി, രാധാമണി എം, ത്രേസ്യമ്മ ജോസഫ്, ഫൗസിയ പി.സി, സാഹിന സലിം, മാലതി സുരേഷ്, പുണ്ടരികാക്ഷ കെ.എ, ഷാഹുല്‍ ഹമീദ് ബന്തിയോട്, സ്വപ്‌ന ജി, ഫൗസിയ വി.പി സംബന്ധിച്ചു.Recent News
  വി.എല്‍.സി.സി ബ്യൂട്ടി സലൂണ്‍ കാസര്‍കോട്ട് തുടങ്ങി

  റെയില്‍വേ സ്റ്റേഷനില്‍ ലയണ്‍സ് ചന്ദ്രഗിരി മുലയൂട്ടല്‍ കേന്ദ്രം സ്ഥാപിച്ചു

  ആശ്വാസമേകി റെയില്‍വെ ജനറല്‍ മാനേജരുടെ സന്ദര്‍ശനം; മെമു എക്‌സ്പ്രസ് പരിഗണനയില്‍

  ചെണ്ടമേളത്തിന്റെ അകമ്പടിയോടെ രാജധാനിക്ക് ഉജ്ജ്വല സ്വീകരണം

  സ്‌നേഹമധുരം പങ്കുവെച്ച് ജെ.സി.ഐ കാസര്‍കോടിന്റെ കുടുംബസംഗമം

  സംസ്ഥാന ഇസ്ലാമിക് കലാമേള; ഖുര്‍ആനില്‍ തളങ്കര സ്വദേശിക്ക് ഒന്നാംസ്ഥാനം

  ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷം നിര്‍ണായക രാഷ്ട്രീയ ശക്തിയാകും -യെച്ചൂരി

  മൈ കിച്ചന്‍ പ്രവര്‍ത്തനമാരംഭിച്ചു

  കാര്‍ഷിക മേഖലക്കും ദാരിദ്ര ലഘൂകരണത്തിനും മുന്‍ഗണന നല്‍കി ബദിയടുക്ക പഞ്ചായത്ത് ബജറ്റ്

  വിദ്യാര്‍ത്ഥി ശാക്തീകരണ ശില്‍പ്പശാല സംഘടിപ്പിച്ചു

  'കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കണം'

  മാലിക് ദീനാര്‍ യതീംഖാന കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം ആരംഭിച്ചു

  ഖാസിയുടെ മരണത്തിന് ഇന്നേക്ക് 9വര്‍ഷം

  മറിയം ട്രേഡ് സെന്റര്‍ തുറന്നു

  എല്‍.ഡി.എഫ്. കേരള സംരക്ഷണയാത്രയുടെ വടക്കന്‍ മേഖലാ പര്യടനം 16ന് തുടങ്ങും