updated on:2018-07-05 08:17 PM
ക്രമസമാധാന സംരക്ഷണത്തിന് പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകള്‍

www.utharadesam.com 2018-07-05 08:17 PM,
കാഞ്ഞങ്ങാട്: ക്രമസമാധാനസംരക്ഷണത്തിനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുന്നതിനുമായി പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണക്ലാസുകള്‍ നടത്തുന്നു. കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷനില്‍ ഡി.വൈ.എസ്.പി. പി.കെ സുധാകരന്റെ നേതൃത്വത്തിലാണ് ജനസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നത്.
ആദ്യഘട്ടമായി ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, പുരുഷ സംഘങ്ങള്‍, ക്ലബ്ബുകള്‍ തുടങ്ങിയവരെ സംഘടിപ്പിച്ച് പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും.
ചീമേനി, അമ്പലത്തറ, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം ക്ലാസുകള്‍ സംഘടിപ്പിച്ചുകഴിഞ്ഞു.
പൊതുജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം സൗഹാര്‍ദ്ദപരമാക്കുകയാണ് ജനസമ്പര്‍ക്കത്തിന്റെ പ്രധാനലക്ഷ്യം. ഏതു പരാതികളും നേരിട്ട് തന്നെ അറിയിക്കാമെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് നീതി ലഭിക്കുന്നില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്നെ പരാതിക്കാര്‍ക്ക് ഡി.വൈ.എസ്.പി.യെ നേരിട്ട് ബന്ധപ്പെടാവുന്ന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സ്ഥിരം കുറ്റവാളികള്‍, ക്രിമിനലുകള്‍, ക്വട്ടേഷന്‍ സംഘങ്ങള്‍, സാമൂഹ്യദ്രോഹികള്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന് പൊതുജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണെന്ന് ഡി.വൈ.എസ്.പി. പറഞ്ഞു.Recent News
  നബിദിനത്തില്‍ യാത്രക്കാര്‍ക്ക് പലഹാരം നല്‍കി സിറ്റിഫ്രണ്ട്‌സും സിറ്റിബോയ്‌സും

  അപകടാവസ്ഥയിലായ തൂക്കുപാലം നാട്ടുകാര്‍ നന്നാക്കി

  ഡോ. അബ്ദുല്‍സത്താറിന് എഫ്.ആര്‍.സി.പി ബിരുദം

  മാധവന്‍ നായര്‍ പറഞ്ഞിരുന്നത് പോലെ അവര്‍ ചെയ്തു; വോളിബോള്‍ കോര്‍ട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു, റീത്തായി വോളിബോളും

  ലഹരി വിരുദ്ധ ബോധവല്‍ക്കരണ നാടകവുമായി പൊലീസ്

  വ്യാപാരി ക്ഷേമസഹകരണ സംഘം; അഹമ്മദ് ഷെരീഫ് പ്രസി.)

  തളങ്കര മുസ്ലിം ഹൈസ്‌കൂളിനെ മികവിന്റെ വിദ്യാലയത്തിലേക്ക് നയിക്കാന്‍ ഓര്‍മ്മകളുടെ കൈപിടിച്ച് അവരെത്തി

  കളഞ്ഞുകിട്ടിയ പേഴ്‌സ് പൊലീസ് സാന്നിധ്യത്തില്‍ ഉടമയെ ഏല്‍പിച്ചു

  പാലത്തിന്റെ കൈവരിയിലിടിച്ച് ലോറി പുഴയിലേക്ക് മറിഞ്ഞു

  ദുബായില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ മന്ത്രി യു.ടി ഖാദറിന്റെ മകള്‍ പങ്കെടുത്തു

  ശിശുദിനത്തില്‍ ചിത്രകാരി അമ്മാളുവമ്മയെ അധ്യാപകരും വിദ്യാര്‍ത്ഥികളും ആദരിച്ചു

  പ്രൊഫ.പി.കെ.ശേഷാദ്രി അനുസ്മരണം നടത്തി

  കുറ്റിക്കോലില്‍ സമീറ ഖാദര്‍ വീണ്ടും സ്ഥിരം സമിതി അധ്യക്ഷ

  മാധ്യമങ്ങളുടെ വായമൂടിക്കെട്ടാനുള്ള ശ്രമം ചെറുത്തുതോല്‍പ്പിക്കണം-എന്‍.പി ചെക്കുട്ടി

  ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് പദയാത്ര സമാപിച്ചു