like this site? Tell a friend |
updated on:2018-07-06 03:19 PM
കാരുണ്യയാത്ര; ബസ് ഉടമയെയും ജീവനക്കാരെയും അനുമോദിച്ചു
![]() www.utharadesam.com 2018-07-06 03:19 PM, മുന്നാട്: അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന മുന്നാട് എ.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥി എ. രാഗേഷിന്റെ ചികിത്സക്കായി കാരുണ്യ യാത്ര നടത്തിയ പാണത്തൂര്‍-ബന്തടുക്ക-കാസര്‍കോട് റൂട്ടിലെ മൂകാംബിക ബസിന്റെ ഉടമ വിദ്യാധരന് കാട്ടൂറിനെയും ബസ് ജീവനക്കാരെയും അനുമോദിച്ചു. മുന്നാട് പൗരാവലിയും ചികിത്സാ സഹായ സമിതിയും ചേര്‍ന്നാണ് മുന്നാട് ടൗണില്‍ വെച്ച് ഇവരെ അനുമോദിച്ചത്. എല്ലാ മാസവും ഒന്നാം തീയതി ചികിത്സയില്‍ കഴിയുന്നവരെ സഹായിക്കാന്‍ 30 മാസമായി ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബസുകള്‍ സര്‍വ്വീസ് നടത്തുന്നു. ഇതിലൂടെ കിട്ടുന്ന വരുമാനം ജീവനക്കാരുടെ വേതനം സഹിതം ചികിത്സക്കായി നീക്കി വെക്കുകയാണ്. മുന്നാട് ടൗണില്‍ നടന്ന യോഗത്തില്‍ ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന് എ. മാധവന് ഉപഹാരം വിതരണം ചെയ്തു. ചികിത്സാ സഹായ സമിതി കണ്‍വീനര്‍ വി.സി. മധുസൂദനന് സംസാരിച്ചു. യാത്രയിലൂടെ പിരിഞ്ഞു കിട്ടിയ തുക ബസ് ജീവനക്കാര്‍ ചികിത്സാ സഹായ സമിതി ഭാരവാഹികളായ എ. മാധവന്, വി.സി മധുസൂദനന് എന്നിവരെ ഏല്‍പ്പിച്ചു. Recent News ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
LATEST NEWSGENERALREGIONALPRAVASIOBITUARYBUSINESSSPOT LIGHTNEWS TRACKKARNATAKANEWS STORYSOCIO-CULTURAL |