updated on:2018-07-07 03:07 PM
സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍

www.utharadesam.com 2018-07-07 03:07 PM,
തളങ്കര: സമന്വയ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആധുനിക ലോക പരിസരങ്ങളില്‍ മതപ്രബോധകര്‍ ഭൗതിക വിഷയങ്ങളിലും ഭാഷകളിലും പ്രാവീണ്യമുള്ളവരായിരിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു.
തളങ്കര മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമിയുടെ 19-ാം ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പിജി ഡീന്‍ കെ.സി മുഹമ്മദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഖത്തീബ് കെ.എം അബ്ദുല്‍ മജീദ് ബാഖവി, അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, ഹാഫിസ് അബ്ദുല്‍ ബാസിത്ത്, മുക്രി ഇബ്രാഹിം ഹാജി, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി, വെല്‍കം മുഹമ്മദ് ഹാജി, ഹസൈനാര്‍ ഹാജി തളങ്കര, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, എം. ഹസൈന്‍, ഷാഫി മസ്‌കറ്റ്, പി. സത്താര്‍ ഹാജി, പി.എ റഷീദ് ഹാജി, ബഷീര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ സഅദി, സുല്‍ഫിക്കര്‍ ഖാന്‍, എന്‍.എ ഇഖ്ബാല്‍, ഹമീദ് ബാങ്കോട്, അമാനുള്ള അങ്കാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും മാനേജര്‍ കെ.എച്ച് മുഹമ്മദ് അഷ്‌റഫ് നന്ദിയും പറഞ്ഞു.Recent News
  പഠനവഴിയില്‍ സംരംഭകരാകാന്‍ സംരംഭകത്വ ശില്‍പശാല നടത്തി

  ഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് 3.39 കോടി രൂപയുടെ പദ്ധതി

  ക്വിസ് മത്സരം ഫുട്ബാള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി

  അഞ്ചു വയസ്സുകാരന്റെ മനസാന്നിധ്യത്തില്‍ രണ്ട് കൂട്ടുകാര്‍ക്ക് പുതുജീവന്‍ ലഭ്യമായി

  രാമായണമാസാചരണം നാളെ തുടങ്ങും

  50 ലക്ഷത്തിന്റെ ക്ഷേമ പദ്ധതി രൂപരേഖയുമായി ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ്

  മുഹിമ്മാത്ത് വിദ്യാഭ്യാസമേഖല വിപുലീകരിക്കുന്നു

  തകര്‍ന്ന റോഡിലെ കുഴി അടച്ചു

  അപകടം തുടര്‍ക്കഥയാക്കി വാട്ടര്‍ അതോറിറ്റി പൈപ്പിടല്‍

  'ജില്ലാ ബാങ്കിലെ പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണം'

  മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി

  കെ.എസ്. അബ്ദുല്ല സ്‌കൂളില്‍ വിവിധ ക്ലബ്ബുകള്‍ തുടങ്ങി

  പാലക്കുന്ന് ടൗണ്‍ വികസനം: വ്യാപാരികള്‍ പ്രക്ഷോഭത്തിന്

  അഖിലേന്ത്യാ സംവാദ മത്സരത്തില്‍ ലികോള്‍ ചെമ്പകയ്ക്ക് ഒന്നാം സ്ഥാനം

  നെല്ലിക്കുന്ന് എ.യു.എ.യു.പി.സ്‌കൂളിലെ ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു