updated on:2018-07-07 03:12 PM
കുണ്ടംകുഴിയുടെ കുട്ടിവനത്തില്‍ ഇനി പ്ലാവുകള്‍ താരം

www.utharadesam.com 2018-07-07 03:12 PM,
കുണ്ടംകുഴി: കുണ്ടംകുഴി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കുട്ടിവനത്തില്‍ ഇനി മുതല്‍ പ്ലാവുകള്‍ താരം. ചക്ക സംസ്ഥാന ഫലമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് സ്‌കൂളിന്റെ ജൈവ വൈവിധ്യ പാര്‍ക്കായ കുട്ടിവനത്തില്‍ ഇക്കോക്ലബ് പ്രവര്‍ത്തകര്‍ വ്യത്യസ്ത ഇനം പ്ലാവിന്‍ തൈകള്‍ നട്ടത്. കുട്ടിവനം കഴിഞ്ഞ വര്‍ഷമാണ് ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റിയത്.
വിവിധയിനം നാട്ടുമാവുകള്‍, അത്തി, ലക്ഷ്മിതരു, ഉങ്ങ്, വാക, കണിക്കൊന്ന, പേര തുടങ്ങി നിരവധി വൃക്ഷങ്ങളും ചെടികളും ജൈവവൈവിധ്യ പാര്‍ക്കില്‍ വളരുന്നുണ്ട്. അന്‍പതോളം പ്ലാവിന്‍തൈകളാണ് ഇക്കോക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ടത്. അരയേക്കറോളം ചെങ്കല്‍ പാറയാണ് ജൈവവൈവിധ്യ പാര്‍ക്കാക്കി മാറ്റിയത്. ഇത് ഒരേക്കര്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. പ്ലാവിന്‍ തൈ നടല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനധ്യാപകന്‍ കെ.അശോക, സീനിയര്‍ അസിസ്റ്റന്റ് പി.ഹാഷിം, കണ്‍വീനര്‍ പി.കെ ജയരാജന്‍, പുഷ്പരാജന്‍, ഷൈന, സി.പ്രശാന്ത്, സത്യനാരായണന്‍, കെ.അശോകന്‍, പത്മനാഭന്‍, പീതാംബരന്‍, അബ്ദുല്‍ റഹ്മാന്‍, ആന്റണിസിനീഷ്, അനൂപ് പെരിയല്‍, ശ്രീജ, മുഹ്‌സീന, നൃപന്‍മുരളി, അദ്വൈത് എന്നിവര്‍ നേതൃത്വം നല്‍കി.Recent News
  'കുട്ടികളില്‍ ക്രിമിനല്‍ വാസനകള്‍ വളര്‍ത്തുന്ന ആപ്പുകള്‍ നിരോധിക്കണം'

  ചെര്‍ക്കളം അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിച്ചു

  ഇതര സംസ്ഥാനക്കാരായ കുട്ടികളെ ഉപയോഗിച്ച് ബാലവേല വ്യാപകം; കടുത്ത നടപടികളുമായി അധികൃതര്‍

  'കുമ്പളയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം'

  ഇല്ലാത്തവന്റെ വേദന അറിയുന്നവരുടെ കാരുണ്യം ബൈത്തുറഹ്മകളായി ഉയരുന്നു -റഷീദലി ശിഹാബ് തങ്ങള്‍

  പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ 12ന്

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇഖ്‌വാന്‍സ് ഒരു ലക്ഷം രൂപ നല്‍കി

  അതിര്‍ത്തി ഗ്രാമങ്ങളില്‍ വ്യാജ ടാക്‌സികള്‍ വ്യാപകമാകുന്നതായി പരാതി

  മകന്റെ വിവാഹ ചടങ്ങിലെ ചെലവ് ചുരുക്കി മെട്രോ മുഹമ്മദ് ഹാജി ആറ് ലക്ഷം രൂപ നല്‍കി

  രവീന്ദ്രന്‍ രാവണേശ്വരത്തിന്റെ 'മഡെ മഡെ സ്‌നാന' പ്രകാശനം ചെയ്തു

  പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാരും

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം

  നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 40ക്വിന്റല്‍ അരി നല്‍കി

  ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായവുമായി കാസര്‍കോട് സ്വദേശികളും

  മാലിന്യം നിക്ഷേപിക്കപ്പെട്ടിരുന്ന ഇടം ഉദ്യാനമാക്കി ദീനാര്‍ ഐക്യവേദി